2013, ജൂലൈ 29, തിങ്കളാഴ്‌ച

20-04-2008 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
 സമയം: 7: pm


സ്വാഗതം    ഫൈസൽ.പി
 അധ്യക്ഷൻ : റഫീക്ക്.ടി.ടി
 ഉദ്ഘാടനം: ആസിഫ്.പി
 ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തൽ, ചർച്ച നടന്നു


നന്ദി: ഷരീഫ്.പരി

15-04-2008 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
 സമയം: 7: pm


സ്വാഗതം  ഫൈസൽ.പി
 അധ്യക്ഷൻ : റഫീക്ക്.ടി.ടി
 ഉദ്ഘാടനം: ഷരീഫ്.പി

പുതിയ മെമ്പർഷിപ്പ് അപേക്ഷാ ഫോമുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു.

നന്ദി: മുനീർ.വി.ടി

06-04-2008 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
 സമയം: 7: pm

സ്വാഗതം  ഷരീഫ്.പി
 അധ്യക്ഷൻ :റഫീക്ക്.ടി.ടി
 ഉദ്ഘാടനം: ഷറഫലി

മെമ്പർഷിപ്പ് കാമ്പയിൻ, ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കൽ, ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കൽ എന്നിവയിൽ ചർച്ച നടന്നു.ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘാടനത്തിനു മേൽ നോട്ടം വഹിക്കാൻ  എട്ടംഗ  കമ്മറ്റിയെ തിരഞ്ഞെടുത്തു.
തുടർന്ന് സമാജം നടന്നു

നന്ദി: ഹനീഫ.കെ

24-03-2008 പ്രമേഹ-ബ്ലഡ് പ്രഷർ പരിശോധന-ബോധവൽകരണ ക്യാമ്പ്

പ്രമേഹ -ബ്ലഡ് പ്രഷർ പരിശോധന-ബോധവൽകരണ -ഡോക്യുമെന്ററി പ്രദർശന ക്യാമ്പ്
24-03-2008, തിങ്കൾ ,മുതുവത്തുമ്മൽ എൽ.പി സ്കൂൾ

സമൂഹത്തെ അതിവേഗം ഗ്രസിച്ച് കൊണ്ടിരിക്കുന്ന പ്രമേഹം-ബ്ലഡ് പ്രഷർ എന്നിവയെ ക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സൗജന്യമായി പ്രമേഹ -ബ്ലഡ്പ്രഷർ പരിശോധിക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പ് മുതുവത്തുമ്മൽ എൽ.പി സ്കൂളിൽ വെച്ച നടന്നു.ശാന്തിമെഡിക്കൽസുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചത്, വിദഗ്ദ ഡോക്റ്റർമാർ നയിച്ച പഠനക്ലാസ്സും ഡോക്യുമെന്റെറി പ്രദർശനവും നടന്നു. പങ്കെടുത്തവർക്കെല്ലാം  സൗജന്യ പരിശോധനയും ക്യാമ്പിൽ വെച്ച് നടന്നു.ശാന്തി മെഡിക്കൽസ് കോർഡിനേറ്റർ ഷൈജു നേത്രത്വം നൽകി.

ക്ലബ്ബ് പ്രവർത്തകർക്ക് പുറമെ സ്ത്രീ-പുരുഷ ഭേദമന്യേ  ഇരുന്നൂറോളം ആളുകൾ പരിപാടിയിൽ സംബന്ധിച്ചു

16-03-2008 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
 സമയം: 7: pm


സ്വാഗതം   സമദ്.പി
 അധ്യക്ഷൻ :റഫീക്ക്.ടി.ടി
 ഉദ്ഘാടനം: മുനീർ.വി.ടി

പ്രമേഹ-ബ്ളഡ് പ്രഷർ പരിശോധന ക്യാമ്പ്, നബിദിന റാലി സ്വീകരണം നൽകൽ..എന്നിവ ചർച്ച ചെയ്തു.

നന്ദി  മുനവ്വർ അലി

27-02-2008 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
 സമയം: 7: pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: ആരിഫ്.പി

പുതിയ കമ്മറ്റിക്ക് രേഖകൾ കൈമാറി,പുതിയ സെക്രട്ടറി  ഫൈസൽ .പി ഏറ്റ് വാങ്ങി.

നന്ദി: മുനീർ.വി.ടി

17-02-2008 ഈസി എക്സാം ബോധവൽകരണ ക്ലാസ്സ്

ഈസി എക്സാം ബോധവൽകരണ ക്ലാസ്സ്
17-02-2008,മുതുവത്തുമ്മൽ എൽ.പി സ്കൂൾ

എസ്.എസ്.എൽ.സി, പ്ലസ് റ്റു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പരീക്ഷകളെ ഭീതിയില്ലാതെ അഭിമുഖീകരിക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമായുള്ള ബോധവൽകരണ -പരിശീലന ക്ലാസ്സ്െൽ.പി.സ്കൂളിൽ വെച്ച് നടന്നു


സ്വാഗതം    ഫൈസൽ.പി
 അധ്യക്ഷൻ : ഷരീഫ്.പി
 ഉദ്ഘാടനം:പി.പി.അലവിക്കുട്ടി ( പി.ടി.എ പ്രസിഡന്റ് )

പഠന ക്ലാസ്സിനു നേത്രത്വം നൽകിയത്: സുബൈറുൽ അവാൻ ( സിജി കൗൺസിലർ,ചൈൽഡ് ലൈൻ മലപ്പുറം കോർഡിനേറ്റർ )

അൻപതോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ സംബന്ധിച്ചു.പങ്കെടുത്തവർക്ക് കോഫിയും പലഹാരവും വിതരണം ചെയ്തു.

നന്ദി: നജാഫ്.പി

2013, ജൂലൈ 28, ഞായറാഴ്‌ച

03-02-2008, ജനറൽ ബോഡി യോഗം

വാർഷിക പൊതുയോഗം & ജനറൽ ബോഡി യോഗം
3-02-2008 (ഞായർ ) വൈകു: 3 മണി, മുതുവത്തുമ്മൽ.എൽ.പി സ്കൂൾ




സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: സിദ്ധീഖ്.സി
പ്രവർത്തന റിപ്പോർട്ട് അവതരണം : ലുഖ്‌മാൻ.യു
വരവ് ചിലവ് കണക്ക് അവതരണം: ഷരീഫ്.പി

തൂടർന്ന് കാലാവധി അവസാനിച്ച കമ്മറ്റി പിരിച്ച് വിട്ടു.പുതിയ ഭാരവാഹികളെ വോട്ടെടെപ്പുലൂടെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
 രക്ഷാധികാരികൾ: ഗഫൂർ.കെ.ടി, ഷിജു.കെ.കെ
പ്രസിഡന്റ് : റഫീക്ക്.ടി.ടി
 വൈസ് പ്രസിഡന്റ് : ഷരീഫ്.പി
 സെക്രട്ടറീ: ഫൈസൽ.പരമ്പിൽ
 ജോ:സെക്രട്ടറി: സമദ്.പി.കെ
 ട്രഷറർ: ഷരീഫ്.പരി
ഓഫീസ് സെക്രട്ടറി: അബ്ദു റൗഫ്.കെ.ടി
ഫുട്ബാൾ കോർഡിനേറ്റർ : ഷരീഫ്.പി
ക്രിക്കറ്റ് കോർഡിനേറ്റർ: സുഹൈൽ.ഇ.സി
 ആർട്സ് വിംഗ് കോർഡിനേറ്റർ: മുനീർ.വി.ടി
 ഡാൻസ് ടീം ക്യാപ്റ്റൻ: സജീഷ്
കരോക്കെ ടീം ക്യാപ്റ്റൻ:ദിൽഷാദ്
മിമിക്സ് ടീം ക്യാപ്റ്റൻ: ഫൈസൽ.പി
എക്സിക്യൂട്ടീവ് മെമ്പർമാർ:
നജാഫ്.പി
ഹമീദ്.പി
ആസിഫ്.പി
ഹാരിസ്.സി.എച്ച്
ഹനീഫ.കെ
സജീഷ്.വി
മുനവ്വറലി.പി
ജസീക്ക്.ടി.ടി
ഷഫീക്ക്
സുഹാർ.പി
 കിരൺ ദാസ്
ഷൈജു.കെ.കെ
ദിൽഷാദ്.കെ.വി.എം


നന്ദി: റഫീക്ക്.ടി.ടി

27-01-2008 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: നജാഫ്.പി

വാർഷികപൊതുയോഗം , ജനറൽ ബോഡി എന്നിവ സംഘടിപ്പിക്കുന്നതിനു വേണ്ടി തീരുമാനിച്ചു.

നന്ദി: സിദ്ധീഖ്.സി

13-01-2008 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    നജാഫ്.പി
  അധ്യക്ഷൻ : റഹീം,കെ
  ഉദ്ഘാടനം: നിസാം


ദേശീയ യുവജനവാരം, റിപ്പബ്ബ്ലിക്ക് ദിനം, എന്നിവയുടെ പ്രോഗ്രാം സംബന്ധമായ ചർച്ചകൾ നടന്നു.ക്ലബ്ബ് പ്രവർത്തകർ ഒത്ത് ചേർന്നുള്ള ടൂർ പോകുവാൻ തീരുമാനിച്ചു.


നന്ദി: ഫൈസൽ.പി

31-12-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7: pm


സ്വാഗതം    ആസിഫ്.പി
  അധ്യക്ഷൻ :റഹീം,കെ
  ഉദ്ഘാടനം: സിദ്ധീഖ്.സി


സമ്മർ ബ്രീസ് പരിപാടി, കഴിഞ്ഞ് ഒരു വർഷത്തെ പ്രവർത്തനങ്ങൾ, എന്നിവയിൽ വിശദമായ ചർച്ച നടന്നു,
തുടർന്ന് സമാജം നടന്നു


നന്ദി: നജാഫ്.പി

10-12-2007 സമ്മർ ബ്രീസ് ( സ്ടേജ് ഷോ )

സമ്മർ ബ്രീസ്-2007
10-12-2007 തിങ്കൾ വൈകുന്നേരം 7 മണിക്ക്, മുതുവത്തുമ്മൽ എൽ.പി സ്കൂൾ ഗ്രൗണ്ടീൽ

മാസ്ക്കിന്റെ ബാല വിഭാഗമായ ചിൽഡ്രൻസ് മാസ്ക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മർ ബ്രീസ് സ്റ്റേജ് ഷോ എൽ.പി സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ നടന്നു.

സ്വാഗതം: അബ്ദുള്ള.പി (സെക്രട്ടറി, ചിൽഡ്രൻസ് മാസ്ക്ക് )
അദ്ധ്യക്ഷൻ: ഷറഫലി ( പ്രസിഡന്റ്, ചിൽഡ്രൻസ് മാസ്ക്ക് )
ഉദ്ഘാടനം : സി.ഉദയകുമാർ ( കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റ്, മലപ്പുറം ജില്ലാ മേധാവി )

ആശംസകൾ: പി.പി.അലവിക്കുട്ടി ( പി.ടി.എ. പ്രസിഡന്റ് )
                       : പരി.അബ്ദുൽ മജീദ് 
                       :ലുഖ്‌മാൻ.യു
                       :വാളൻ ഖദീജ ( വാർഡ് കൗൺസിലർ )

നന്ദി : പ്രജീത്ത്.കെ.കെ ( ട്രഷറർ , ചിൽഡ്രൻസ് മാസ്ക്ക് )

തുടർന്ന് സോങ്ങ് ഡ്രാമ വിഷന്റെ കീഴിൽ ആസാദ് ഓർക്കസ്ട്ര, ബാലുശ്ശേരി അവതരിപ്പിച്ച ഗാനമേള, മിമിക്സ് പരേഡ് എന്നിവ അരങ്ങേറി, ഇടക്ക് മാസ്ക്കിന്റെ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നിവയും നടന്നു.

ഒട്ടനവധി കാണികൾ ആത്യന്തം പരിപാടികൾ വീക്ഷിക്കാൻ എത്തിയിരുന്നു.
                       :

09-12-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ആസിഫ്.പി
  അധ്യക്ഷൻ :റഹീം,കെ
 ഉദ്ഘാടനം: ഷറഫലി


സമ്മർ ബ്രീസ് എന്ന പേരിൽ ഒരു സ്റ്റേജ് പ്രോഗ്രാം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു, അതിനുള്ള വളണ്ടിയർമാരെ തിരഞ്ഞെടുത്തു.
തുടർന്ന് സമാജം നടന്നു.


നന്ദി: അബ്ദുള്ള .പി

25-11-2007പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    നജാഫ്.പി
  അധ്യക്ഷൻ : അബ്ദുസ്സമദ്.പരി
  ഉദ്ഘാടനം: സിദ്ധീഖ്.സി


കഴിഞ്ഞ ദിവസത്തെ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങൾ  അവതരിപ്പിച്ചു.,ചിൽഡ്രൻസ് മാസ്ക്ക് രൂപീകരണ വിവരം ജനങ്ങളിലേക്കെത്തിക്കുന്നതിനു ഒരു പൊതുപരിപാടി നടത്തുവാൻ തീരുമാനിച്ചു.


നന്ദി: ഇഖ്‌ബാൽ.പി

24-11-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: റഹീം,കെ

എല്ലാ മാസവും ഒന്നാം തിയ്യതി മുതൽ ആറാം തിയ്യതി വരെ വരിസംഖ്യ പിരിക്കുന്ന കാലയളവായി നിശ്ചയിച്ചു, ഓരോ യോഗത്തിലും മിനിമം അരമണിക്കൂർ സമാജം നടത്തുവാൻ തീരുമാനിച്ചു

നന്ദി: 

18-11-2007 പൊതുയോഗം(കവിതാ ആസ്വാദന സദസ്സ് )


ചിൽഡ്രൻസ് മാസ്ക്ക് രൂപീകരണ പൊതുയോഗം & കവിത ആസ്വാദന സദസ്സ്

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 3 pm


സ്വാഗതം    സിദ്ധീഖ്.സി
  അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: പി.പി.അലവിക്കുട്ടി ( പി.ടി.എ.പ്രസിഡന്റ് )
വിഷയാവതരണം: റഹീം,കെ


തുടർന്ന് നടന്ന ചർച്ചയിൽ മാസ്ക്കിന്റെ കുട്ടികളുടെ വിഭാഗമായ ചിൽഡ്രൻസ് മാസ്ക്ക് എന്ന വിഭാഗത്തിനു ഭാരവാഹികളെ തിരഞ്ഞെടുത്തു..

ചിൽഡ്രൻസ് മാസ്ക്ക് ഭാരവാഹികൾ
അബ്ദുള്ള.പി ( പ്രസിഡന്റ് )
ഷറഫലി ( സെക്രട്ടറി)
പ്രജിത്ത്.കെ.കെ ( ട്രഷറർ )


ഫൈസൽ.പി, അബ്ദുസ്സമദ്.പരി, ഇഖ്‌ബാൽ.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന്  കവിതാ ആസ്വാദന സദസ്സ് അരങ്ങേറി


റഹീം.കെ, പി.പി.അലവിക്കുട്ടി, സിദ്ധീഖ്.സി എന്നിവർ കവിതകൾ ആലപിച്ചു. നൂറില്പരം വിദ്യാർത്ഥികൾ സംബന്ധിച്ചിരുന്നു
യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ചായയും പലഹാരങ്ങളും വിതരണം ചെയ്തു

11-11-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7: pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: ആരിഫ്.പി


നന്ദി: മുനീർ.വി.ടി

3-11-2007 കേരളൊത്സവം മികച്ച പ്രകടനം

നവമ്പർ 3, 4, തിയ്യതികളിലായി നടന്ന മലപ്പുറം നഗരസഭ കേരളോത്സവത്തിൽ മാസ്ക്കിന്റെ കലാകാരന്മാർ മികച്ച പ്രകടനം കാഴ്ചവെച്ചു. പെൻസിൽ ഡ്രോയിഗിൽ കിരൺദാസ്, സനീഷ്, പ്രജിത്ത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി, അത്യന്തം വാശിയേറിയ മാപ്പിളപ്പാട്ട് മത്സരത്തിൽ  സമീർ.പി രണ്ടാം സ്ഥാനം നേടി..
കഥാ രചന, കവിതാരചന, ലളിതഗാനം, മലയാളപ്രസംഗം എന്നിങ്ങനെയുള്ള ഇനങ്ങളിലും മാസ്ക്കിന്റെ പ്രവർത്തകർ മികച്ച പ്രകടനം കാഴ്ചവെച്ചു.

28-10-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: സമീർ.കെ


കേരളോത്സവം..പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കൂറിച്ച് വിശദമായ ചർച്ച നടന്നു.പ്ങ്കെടുക്കാനുള്ള വ്യക്തികളെ തിരഞ്ഞെടുത്തു


നന്ദി: ജസീക്ക്.ടി.ടി

30-09-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: ദിൽഷാദ്.കെ.വി.എം


നന്ദി: നജാഫ്.പി

09-09-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7: pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: ദിൽഷാദ്.കെ.വി.എം
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ചർച്ച നടന്നു.


നന്ദി: നജാഫ്.പി

26-08-2007 ഓണാഘോഷം

തിരുവോണക്കാഴ്ച-2007
26-8-2007, മുതുവത്തുമ്മൽ എൽ.പി സ്കൂൾ

മാസ്ക്കിന്റെ ഓണാഘോഷ പരിപാടി വാർഡ് കൗൺസിലർ വാളൻ ഖദീജ ഉദ്ഘാടനം ചെയ്റ്റു.എൽ.പി സ്കൂൾ ഗ്രൗണ്ടിലായിരുന്നു വിവിധ ഇനം മത്സരങ്ങളും ഗെയിമുകളും കോർത്തിണക്കിയ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്, ഇടക്കിടെ പെയ്ത മഴയിലും ആവേശം ചോരാതെ ഒട്ടനവധി കുട്ടികളും വിദ്യാർത്ഥി-വിദ്യാർത്ഥിനികളും പരിപാടികളിൽ പങ്ക് കൊണ്ടു.
തവളച്ചാട്ടം, സുന്ദരിക്ക് പൊട്ട് തൊടൽ, പലതുള്ളി പെരു വെള്ളം, ലെമൺ-സ്പൂൺ റേസിങ്ങ്, കലമുടക്കൽ, സൈക്കിൾ സ്ളോ റേസിങ്ങ്, തീറ്റ മത്സരം, ബലൂൺ ബ്രേക്കിങ്ങ്, കസേരകളി, ഷൂട്ടൗട്ട്, വടം വലി എന്നിങ്ങനെയായിരുന്നു മത്സരങ്ങൾ

നജാഫ്.പി നന്ദി ആശംസിച്ചു

19-08-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: മുനിർ.കെ


ഓണാഘോഷം, രാജിവെച്ച ഖജാ‌ൻജിക്ക് പകരം പുതിയ ഖജാൻജിയെ തിരഞ്ഞെടുക്കൽ, എന്നിവയിൽ ചർച്ച നടന്നു.മുനീർ.കെ യെ ഖജാൻജിയായി തിരഞ്ഞെടുത്തു.


നന്ദി: സജീർ.സി.എച്ച്

15-08-2007 സ്വാതന്ത്രദിനാഘോഷം

ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങിൽ സെക്രട്ടറി ലുഖ്‌മാൻ.യു  പതാക ഉയർത്തി,ഒത്ത് കൂടിയ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും മധുരം വിതരണവും ഉണ്ടായിരുന്നു.

2013, ജൂലൈ 26, വെള്ളിയാഴ്‌ച

05-8-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: മുനിർ.വി.ടി


സ്വാതന്ത്രദിനാഘോഷം, യുവജനക്ഷേമ ബോർഡിന്റെ പുതിയ പരിപാടി..എന്നിവ ചർച്ച ചെയ്തു.
നന്ദി: നജാഫ്.പി

22-07-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
 അധ്യക്ഷൻ : ആസിഫ്.പി
  ഉദ്ഘാടനം:സിദ്ധീഖ്.സി




നന്ദി: ഫൈസൽ.പി

10-07-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    നജ്‌മുദ്ധീൻ.പി
 അധ്യക്ഷൻ : സമദ്.പരി
 ഉദ്ഘാടനം: സിദ്ധീഖ്.സി
ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്ന സെക്രട്ടറി റഹിമിനു യാത്രയയപ്പ് നൽകി, രാജിവെച്ച സെക്രട്ടറിയുടെ ഒഴിവിലേക്ക് ലുഖ്‌മാൻ.യു വിനെ തിരഞ്ഞെടുത്തു. കുറി ആരംഭിക്കുവാൻ തീരുമാനിച്ചു.


നന്ദി: ഫൈസൽ.പി

8-07-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7: pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : ആസിഫ്.പി
  ഉദ്ഘാടനം: ലുഖ്‌മാൻ.യു

22-06-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : സമദ്.പരി
  ഉദ്ഘാടനം: മുനീർ.സി

03-06-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : ഷരീഫ്.പി
  ഉദ്ഘാടനം:സിദ്ധീഖ്.സി

ഒന്നാം വാർഷികാഘോഷം

ഒന്നാം വാർഷികാഘോഷം
27-05-2007 (ഞായർ ) , വൈകു: 7മണിക്ക്

മാസ്ക്ക് ഫെസ്റ്റ് -2007 എന്ന പേരിൽ ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാം വാർഷികാഘോഷ പരിപാടി മുതുവത്തുമ്മൽ എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറി.,പരിപാടികൾ തൽസമയം പ്രദർശിപ്പിക്കാൻ വലിയ സ്ക്രീനും സജ്ജീകരിച്ചിരുന്നു.

വൈകുന്നേരം 6;30 നു മുഖ്യാഥിതികളെ റോഡിൽ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോട് കൂടി വേദിയിലേക്ക് ആനയിച്ചു.,തുടർന്ന് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. ലുഖ്‌മാൻ.യു സ്വാഗതം ആശംസിച്ചു, സിദ്ധീഖ്.സി, അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ  ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് പഴയ കാല അദ്ധ്യാപകരെയും സാമൂഹിക-സാംസ്കാരികപ്രവർത്തകരെയും പൊന്നാട അണിയിച്ച ആദരിച്ചു.  സർവ്വ ശ്രീ :കാദർ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, വി.വി.ഹംസ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, കുഞ്ഞുട്ടി മാസ്റ്റർ,എന്നീ പഴയ കാല അദ്ധ്യാപകർ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്ന പി.ടി.എ പ്രസിഡന്റ് പി.പി.അലവിക്കുട്ടി,പഴയ കാല കേരള ഫുട്ബാൾ താരം  പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, നാസ റിസോഴ്‌സ് പേഴ്‌സൺ  അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവരായിരുന്നു നാടിന്റെ ആദരം ഏറ്റ് വാങ്ങിയത്.

തുടർന്ന് ആശംസകൾ അർപ്പിച്ച് സർവ്വ ശ്രീ :വി.വി.ഹംസ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, കുഞ്ഞുട്ടി മാസ്റ്റർ,പി.പി.അലവിക്കുട്ടി, പുതുശ്ശേരി കുഞ്ഞു മുഹമ്മദ്, കെ.പി.ചന്ദ്രൻ, പരി.ഉസ്‌മാൻ,പി.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.  നൗഷാദ് മണ്ണിശ്ശേരി,ഫസലുദ്ധീൻ, ഹക്കീം ടാസ്ക് ക്ലബ്ബ്, വാർഡ് കൗൺസിലർ വാളൻ ഖദീജ, മണ്ണിശ്ശേരി അബൂബക്കർ....തുടങ്ങിയ സാംസ്കാരിക സാമൂഹിക പ്രവർത്തകരും വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനു റഹീം.കെ നന്ദി ആശംസിച്ചു.

തുടർന്ന് വൈവിധ്യവും വ്യത്യസ്തവുമായ രീതിയിൽ സജ്ജികരിച്ച മാസ്കിന്റെ കലാകാരന്മാരും നാട്ടുകാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോ അരങ്ങേറി.
ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, സംഗീതശില്പങ്ങൾ, ഭരതനാട്യം, മിമിക്സ് പരേഡ്, മിമിക്സ് ബാലെ, നാടകം, വെടിക്കെട്ട്, ശിങ്കാരിമേളം, കളരിപ്പയറ്റ്...എന്നിങ്ങനെ തുടങ്ങി വൈവിധ്യമായ ഇനങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു, സ്കൂൾ മുറ്റം നിറഞ്ഞ് കവിഞ്ഞ ആബാലവ്രദ്ധം ജനങ്ങൾ അവ നിറഞ്ഞ കയ്യടിയോടെ ആസ്വദിച്ചു..

പുലർച്ചെ മൂന്ന് മണിയോടെയാണു പരിപാടികൾ സമാപിച്ചത്..


19-05-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : ആസിഫ്.പി
  ഉദ്ഘാടനം: സമദ്.പി.കെ


നന്ദി:

14-05-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : സിദ്ധീഖ്,സി
 ഉദ്ഘാടനം: ലുഖ്‌മാൻ.യു

ഒന്നാം വാർഷിക തയ്യാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച നടന്നു

നന്ദി: 

06-05-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 3: pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം:ഫൈസൽ.പി

ഒന്നാം വാർഷികാഘോഷത്തിനുള്ള സ്വാഗതസംഘം കമ്മറ്റി രൂപവൽക്കരിച്ചു. ചെയർമാനായി സിദ്ധീഖ്.സി,കൺവീനർ: ലുഖ്‌മാൻ.യു, ഖജാൻജി: ശരീഫ്.പി, എന്നിവരെ തിരഞ്ഞെടുത്തു

നന്ദി: ഇഖ്‌ബാൽ.പി

1-05-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7: pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം:ഹമീദ്.പി

മാസ്ക്കിന്റെ ഒന്നാമത് വാർഷികാഘോഷം മെയ് 20 നു നടത്തുവാൻ തീരുമാനിച്ചു, ഫുട്ബാൾ ടീം ക്യാപ്റ്റനായി സജീർ.സി.എച്ച്, ടീം മാനേജർ : സമദ്.പി.കെ എന്നിവരെ  തിരഞ്ഞെടുത്തു
നജാഫ്.പി, ഫൈസൽ.പി, സമദ്.പി.കെ, എന്നിവർ സംസാരിച്ചു.

നന്ദി: സിദ്ധീഖ്.സി

17-04-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7: pm


സ്വാഗതം    റഹീം.കെ
 അധ്യക്ഷൻ : ആസിഫ്.പി
 ഉദ്ഘാടനം: ലുഖ്‌മാൻ.യു

മാസ്ക്ക് ഫുട്ബാൾ ടീ പ്രഖ്യാപിച്ചു.,പുതിയ മെമ്പർഷിപ്പ് വാരം ഏപ്രിൽ 18 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു, മെമ്പർഷിപ്പ് ഫോറം പ്രകാശന കർമ്മം ലുഖ്‌മാൻ യു നൗഷാദിനു നൽകി നിർവഹിച്ചു.,മെമ്പർഷിപ്പ് കാമ്പയിൻ നോട്ടീസ് പ്രകാശനം ഓഫീസ് സെക്രട്ടറി മഅസൂക്കിനു നൽകി നിർവഹിച്ചു.

നന്ദി: ഹക്കീം.കെ

8-04-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സമദ്.പരി
 ഉദ്ഘാടനം:മിഖ്‌ദാദ്
 ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ ചർച്ച നടന്നു.സെക്രട്ടറി,പ്രസിഡന്റ്, ജോസെക്രട്ടറി എന്നിവർക്കെതിരെ കടുത്ത വിമർശനങ്ങൾ  ഉയർന്നു. അവിശ്വാസ പ്രമേയം റഹിം,കെ അവതരിപ്പിച്ചു. വൻ ഭൂരിപക്ഷത്തോടെ അവിശ്വാസം പാസ്സായി. ഉത്തരവാദിത്ത്വം ഏറ്റെടുത്ത് പ്രസിഡന്റ് സിദ്ദിഖ്,സി, ജോസെക്രട്ടറി മുനീർ.ചോലക്കൽ, സെക്രട്ടറി ലുഖ്മാൻ.യു എന്നിവർ രാജിവെച്ചു..
തുടർന്ന് വിശദമായ ചർച്ചകൾക്കും വൊട്ടെടുപ്പിനും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ സെക്രട്ടറി റഹിം.കെ,  ജോ:സെക്രട്ടറി: നജാഫ്.പി, പ്രസിഡന്റ്: ആസിഫ്.പി


നന്ദി: ഇഖ്‌ബാൽ.പി

26-03-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ :സിദ്ധീഖ്.സി
 ഉദ്ഘാടനം:ആസിഫ്.പി
ക്രിക്കറ്റ് ടീം ,പ്രവർത്തനങ്ങളെക്കൂറിച്ച് ചർച്ചനടന്നു, ഏപ്രിൽ 1 മുതൽ 15 വരെ മെമ്പർഷിപ്പ് വാരമായി ആചരിക്കാൻ തീരുമാനിച്ചു.
നന്ദി: നജാഫ്.പി

18-03-2007 പൊതുയോഗം (കൂട്ടായ്മ )

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 3 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:പരി.ഉസ്മാൻ ( കോൺഗ്രസ്സ് നേതാവ്,പൗരപ്രമുഖൻ )
മുഖ്യപ്രഭാഷകൻ: മുഹമ്മദ് കട്ടൂപ്പാറ ( വി.സി.ടി.സി കൗൺസിലർ, മഞ്ചേരി ജില്ലാ ഹോസ്പിറ്റൽ)
വിഷയം: എയ്‌ഡ്‌സ് ,പ്രതിരോധവും അതിജീവനവും

നന്ദി: സിദ്ധീഖ്.സി

14-03-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സമദ്.പരി
 ഉദ്ഘാടനം:ആസിഫ്.പി
ഭാവി പ്രവർത്തനങ്ങൾ ചർച്ച നടന്നു
നന്ദി: നജാഫ്.പി

4-03-2007 പൊതുയോഗം (കൂട്ടായ്മ )

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 4 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : അബ്ദുസ്സമദ്.പരി
 ഉദ്ഘാടനം:റഹീം.കെ
മുഖ്യ പ്രഭാഷണം: പി.പി. അലവിക്കുട്ടി ( പി.ടി.എ.പ്രസിഡന്റ് )
വിഷയം: സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും


നന്ദി: സിദ്ധീഖ്.സി

25-02-2207 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ :  അബ്ബ്ദുസ്സമദ്.പരി
 ഉദ്ഘാടനം:റഫീക്ക്,ടി.ടി


കഴിഞ്ഞ എക്സി മീറ്റിംഗ് വിവരങ്ങൾ അവതരിപ്പിച്ചു, ചർച്ച നടന്നു.
 കൂട്ടായ്മ എന്ന പേരിൽ  നാട്ടിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി പൊതുയോഗങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു, ക്ലബ്ബിനു കീഴിൽ ചിൽഡ്രൻസ് വിംഗായി ചിൽഡ്രൻസ് മാസ്ക്ക് എന്ന ഒരു വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചു.
നന്ദി:ഹമീദ്.പി

ആർട്സ് വിംഗ് പെർഫോമൻസ്

മുതുവത്തുമ്മൽ ഗുൽ ഗുൽ മൂസ് ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടിയിൽ മാസ്ക്ക് ആർട്സ് വിംഗ് കലാകാരന്മാർ ഗംഭീരപ്രകടനങ്ങൾ കാഴ്ച വെച്ചു.
ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച മിമിക്സ് ബാലെ, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള എന്നിവ ഏറെ ഹ്രദ്യവും ജനഹ്രദയങ്ങളിൽ സ്ഥാനം പിടിക്കുന്നതുമായി മാറി.നിറഞ്ഞ കയ്യടിയോടെയാണു ഓരോ അവതരണവും കാണികൾ സ്വീകരിച്ചത്.

18-02-2007 എക്സിക്ക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ഫഹീം.പരി

വരിസംഖ്യ, കുറി,മെമ്പർഷിപ്പ് ,എന്നിവയിൽ ചർച്ച നടന്നു
നന്ദി: മുനീർ.ചോലക്കൽ

4-02-2007 ജനറൽ ബോഡി യോഗം

 
വാർഷിക പൊതുയോഗം & ജനറൽ ബോഡി യോഗം
04-02-2007, ഞായർ, വൈകുന്നേരം 4.00 , എ.എൽ.പി.സ്ക്കൂൾ, മുതുവത്തുമ്മൽ

മാസ്ക്കിന്റെ പ്രഥമ വാർഷിക പൊതുയോഗവും ജനറൽ ബോഡി യോഗവും എൽ.പി സ്ക്കൂളിൽ വെച്ച് നടന്നു,




സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ദിൽഷാദ്.കെ.വി.എം

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു, വരവ് ചിലവ് കണക്കുകൾ ഖജാൻജി ഷരീഫ്.പി അവതരിപ്പിച്ചു.,തുടർന്ന് പ്രവർത്തനങ്ങൾ  വിലയിരുത്തി ചർച്ച നടന്നു.ഫൈസൽ.പി, റഹീം.കെ, ഇഖ്‌ബാൽ.പി, ഷിജു.കെ.കെ, ഗഫൂർ.കെ.ടി, സമദ്.പി.കെ , എന്നിവർ സംസാരിച്ചു.
തുടർന്ന് പഴയ ഭരണസമിതിയെ പിരിച്ച് വിട്ടു..പുതിയ ഭരണസമിതിയെ വോട്ടെടെപ്പിലൂടെ തിരഞ്ഞെടുത്തു.
രക്ഷാധികാരികൾ: ഗഫൂർ.കെ.ടി, ഷിജു.കെ.കെ
പ്രസിഡന്റ് : സിദ്ധീഖ്.സി
വൈസ് പ്രസിഡന്റ് : അബ്ദുസ്സമദ്.പരി
സെക്രട്ടറീ: ലുഖ്‌മാൻ.യു
ജോ:സെക്രട്ടറി: മുനീർ ചോലക്കൽ
ട്രഷറർ: ഷരീഫ്.പരി
ഓഫീസ് സെക്രട്ടറി: അബ്ദു റൗഫ്.കെ.ടി
ഫുട്ബാൾ കോർഡിനേറ്റർ : ഷരീഫ്.പി
ക്രിക്കറ്റ് കോർഡിനേറ്റർ: സമദ്.പി.കെ
ആർട്സ് വിംഗ് കോർഡിനേറ്റർ: ലുഖ്‌മാൻ.യു
ഡാൻസ് ടീം ക്യാപ്റ്റൻ: സജീഷ്
കരോക്കെ ടീം ക്യാപ്റ്റൻ:ദിൽഷാദ്
മിമിക്സ് ടീം ക്യാപ്റ്റൻ: ഫൈസൽ.പി
എക്സിക്യൂട്ടീവ് മെമ്പർമാർ:
നജാഫ്.പി
ഹമീദ്.പി
ആസിഫ്.പി
ഹാരിസ്.സി.എച്ച്
ഹനീഫ.കെ
മുനീർ.വി.ടി
സജീഷ്.വി
റഫീക്ക്.ടി.ടി
മുനവ്വറലി.പി
ജസീക്ക്.ടി.ടി
ഷഫീക്ക്
സുഹാർ.പി

2013, ജൂലൈ 9, ചൊവ്വാഴ്ച

28-01-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ഹനീഫ.കെ

ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം അടുത്ത ഞായറാഴ്ച വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.
ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്ന നൗഫലിനു യാത്രയയപ്പ് നൽകി, തൂടർന്ന് സമാജം നടന്നു,
നന്ദി: നൗഫൽ.കെ.ടി

21-01-2007 ദേശീയ യുവജനവാരം

ദേശീയ യുവജന വാരം
21-01-2007, ഞായർ, മുതുവത്തുമ്മൽ

ദേശീയ യുവജനവാരം, ദേശീയ യുവജനദിനം എന്നിവ പ്രമാണിച്ച് മാസ്ക് മുതുവത്ത് പറമ്പിൽ ശ്രമദാനം നടത്തി.,വാർഡ് കൗൺസിലർ വാളൻ ഖദീജ ഉദ്ഘാടനം ചെയ്തു, 29,33, വാർഡുകളിലെ റോഡ് സൈഡുകളിലെ മാലിന്യങ്ങളും കാട് പിടിച്ച സ്ഥലങ്ങളും ഓവു ചാലുകളും വ്രത്തിയാക്കി, ക്ലബ്ബ് പ്രവർത്തകരോടൊപ്പം നാട്ട്കാരും പരിപാടിയിൽ പങ്കാളികളായി..

14-01-2007 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതം    ലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം: മുനീർ.വി.ടി

ദേശീയ യുവജനവാരം പ്രത്യേകപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു,
മാസ്ക്കിന്റെ സിനിമാറ്റിക് ഡാൻസ് ടീം പരിശീലനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എൽ.പി സ്ക്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

നന്ദി: മുനീർ.സി

07-01-2007 റോഡ് സുരക്ഷാവാരം

 റോഡ് സുരക്ഷാവാരം
7-1-2007, ഞായർ, ഹാജിയാർ പള്ളി

കേരള സർക്കാരിന്റെ മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന" റോഡ് സുരക്ഷാ വാരം " എന്ന റോഡപകട സുരക്ഷാ ബോധവത്കരണ വാരം മാസ്ക്ക് വിപുലമായ രീതിയി ൽ സംഘടിപ്പിച്ചു.
മോട്ടോർ വാഹനവകുപ്പ്, മലപ്പുറം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്  എന്നിവയുടെ സഹകരണത്തോടെയാണു മാസ്ക്ക് ഈ പരിപാടി സംഘടിപ്പിച്ചത്.
വൈകീട്ട് 5;30 നു മാസ്ക്ക് ഓഫീസ് പരിസരത്ത് നിന്നു റോഡ് സുരക്ഷാ റാലി ആരംഭിച്ചു.റോഡ് സുരക്ഷാനിർദ്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കയ്യിൽ പിടിച്ച റാലിയിൽ ക്ലബ്ബംഗങ്ങൾക്ക് പുറമെ ഒട്ടനവധി നാട്ടുകാരും പങ്ക് കൊണ്ടു, റാലിക്ക് കൊഴുപ്പേകി ഷൈജു& ടീം അണിനിരന്ന ശിങ്കാരി മേളവും ഉണ്ടായിരുന്നു..വൈകീട്ട് 6:30 നു റാലി ഹാജിയാർ പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിക്കു മുന്നിൽ സമാപിച്ചു.
തുടർന്ന് 7;30 നു പൊതുസമ്മേളനം ആരംഭിച്ചു.
സെക്രട്ടറി ലുഖ്‌മാൻ.യു സ്വാഗതം ആശംസിച്ചു
പ്രസിഡന്റ് സിദ്ധീഖ്.സി അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം സർക്കിൾ ഇൻസ്പെക്റ്റർ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
തുടർന്ന്  സംസഥാന ഹയർസെക്കന്ററി കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി ഹാജിയാർ പള്ളിയുടെ അഭിമാനമായി മാറിയ മുഹമ്മദലി ശിഹാബിനു ക്ലബ്ബിന്റെ ഉപഹാരമായി ട്രോഫിയും ക്യാഷ് അവാർഡും സർക്കിൾ ഇൻസ്പെക്ടർ വിതരണം ചെയ്തു.
തുടർന്ന് ട്രാഫിക് നിയമങ്ങളെക്കുറിച്ച് വളരെ രസകരമായ രീതിയിൽ വിവരിച്ച് മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് നജീബ് മുഖ്യപ്രഭാഷണം നിർവഹിച്ചു,.
പരി.ഉസ്‌മാൻ ( കോൺഗ്രസ്സ് ), പരി.അബ്ദുൽ മജീദ് ( മുസ്ലിം ലീഗ് ), അനീഷ് മാസ്റ്റർ ( സോളിഡാരിറ്റി) , കെ.പി.ചന്ദ്രൻ ( CPIM), എന്നീ പൗരപ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു...
അവസാനം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ " അറിയപ്പെടാത്ത മലപ്പുറം," സ്നേഹയാനം" തുടങ്ങിയ ഡോക്യുമെന്ററികൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
ഹാജിയാർ പള്ളി ടൗണിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു ജനങ്ങൾ സംബന്ധിച്ചിരുന്നു,
റഹീം,കെ നന്ദി പ്രകാശിപ്പിച്ചു.

03-1-2007 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം: റഹീം.കെ

കേരള സർക്കാറിന്റെ റോഡ് സുരക്ഷാവാരം പ്രമാണിച്ച് ഹാജിയാർപള്ളിയിൽ വമ്പിച്ച പൊതുപരിപാടി നടത്തുവാൻ തീരുമാനിച്ചു.പരിപാടിയുടെ നടത്തിപ്പിനായി 12 അംഗ വളണ്ടിയർമാരെ 2 ഗ്രൂപ്പുകളായി തിരഞ്ഞെടുത്തു. ഹാരിസ്.സി.എച്ച്,  ആസിഫ്.പി എന്നിവരെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തു


നന്ദി: ഫൈസൽ.പി

23-12-2006

മാസ്ക്കിന്റെ സിനിമാറ്റിക് ഡാൻസ് ടീം പറങ്കിമൂച്ചിക്കലിൽ  ഒരു ക്ലബ്ബിന്റെ വാർഷികത്തിൽ അരങ്ങേറ്റം കുറിച്ചു.

24-12-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ആരിഫ്.പി
വിവിധ വിശയങ്ങളിൽ ചർച്ച നടന്നു
സമാജം നടന്നു

നന്ദി:ഷിജു.കെ.കെ

10-12-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം: റഹീം.കെ

മാസ്ക്കിന്റെ മെമ്പർഷിപ്പ് വാരം തുടക്കം കുറിച്ചു, പുതിയ മെമ്പർമാർക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണം നിർവഹിച്ചു. ക്ലബ്ബിന്റെ കരോക്കെ ഗാനമേള ടീം രൂപവത്കരിച്ചു. തിരഞ്ഞെടുത്ത പത്ത് അംഗങ്ങൾക്ക് പരിശീലനം നൽകുവാൻ തീരുമാനിച്ചു.

നന്ദി: ഹമീദ്.പി

03-12-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ഫൈസൽ.പി

പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനായി സബ്‌കമ്മറ്റികളെ തിരഞ്ഞെടുത്തു.
ഫുട്ബാൾ കോർഡിനേറ്റർ: ഷരീഫ്.പരി
ക്രിക്കറ്റ് കോർഡിനേറ്റർ: ഇഖ്‌ബാൽ.പി
സിനിമാറ്റിക് ഡാൻസ് ട്രൂപ്പ്: ഹമീദ്.പി
ഓഫീസ് സെക്രട്ടറി: റഹീം.കെ
എന്നിവരെ തിരഞ്ഞെടൂത്തു.

തുടർന്ന് സമാജം നടന്നു.

നന്ദി:ഹാരിസ്.സി.എച്ച്

19-11-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ഇഖ്‌ബാൽ.പി

കബ്ബിന്റെ ഇതുവരെയുള്ള പ്രവർത്തനം വിശകലനം ചെയ്ത് കൊണ്ടൂള്ള ചർച്ച നടന്നു.ക്ലബ്ബിന്റെ ഭാവിപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനു വേണ്ടി ഒരു കൂട്ടം പ്രവർത്തകർ തയ്യാറാക്കിയ പ്രമേയം ഇഖ്‌ബാൽ.പി അവ്അതരിപ്പിച്ചു. ചർച്ചക്ക് ശേഷം പ്രമേയം പാസ്സാക്കി.
തുടർന്ന് സമാജം നടന്നു. ശേഷം  അന്താക്ഷരി, മൈമിംഗ്..തുടങ്ങിയ ഗെയിമുകളും നടന്നു. വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

നന്ദി: നജാഫ്.പി

12-11-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:റഹീം.കെ

സമാജം നടന്നു.

നന്ദി: മുനീർ.സി

20-10-2006 സമൂഹ നോമ്പ് തുറ

 സമൂഹ നോമ്പ് തുറ
20-10-2006, വെള്ളി, നെടുമ്പോക്ക്

മാസ്ക്ക് സംഘടിപ്പിച്ച സമൂഹനോമ്പ് തുറ നെടുമ്പോക്കിൽ നടന്നു, ഒട്ടനവധി നാട്ടുകാർ സന്നിഹിതരായിരുന്നു.ജ്യൂസ്, പഴവർഗ്ഗങ്ങൾ, ഇറച്ചിയും പൂളയും ..തുടങ്ങി വിഭവസമ്രദ്ധമായ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട്  ഏറെ ശ്രദ്ധയാകർഷിച്ചു.

17-10-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:മുനീർ.


സമൂഹ നോമ്പ് തുറ അവ്സാനവട്ട തയ്യാറെടുപ്പുകൾ വിലയിരുത്തി ചർച്ച നടന്നു


നന്ദി:ഇഖ്‌ബാൽ.പി

1-10-206 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : ഫൈസൽ.പി
  ഉദ്ഘാടനം:ഹമീദ് .പി.


ഇരുപതാം തിയ്യതി സമൂഹ നോമ്പ് തുറ നടത്തുവാൻ തീരുമാനിച്ചു.അതിന്റെ നടത്തിപ്പിനായി പത്തംഗ സ്പെഷ്യൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ക്ലബ്ബ് എംബ്ലം രൂപകല്പന മത്സരത്തിൽ വിജയിച്ച മിഖ്‌ദാദിനു സമ്മാനം വിതരണം ചെയ്തു.
സമാജം നടന്നു.


നന്ദി:മിഖ്‌ദാദ്

17-09-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:സമദ് .പി.കെ

കഴിഞ്ഞ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
 സമാജം നടന്നു

നന്ദി: ഹമീദ്.പി

5-09-2006 ഓണാഘോഷം

 "തിരുവോണക്കാഴ്ച 2006"
5-9-2006 ( ചൊവ്വ ), നെടുമ്പോക്ക്,

മാസ്ക്കിന്റെ ഓണാഘോഷ പരിപാടികൾ "തിരുവോണക്കാഴ്ച 2006"  രാവിലെ 9 മണിക്ക് നെടുമ്പോക്കിൽ ആരംഭിച്ചു.ഒട്ടനവധി വിദ്യാർത്ഥികളും നാട്ടുകാരും സന്നിഹിതരായിരുന്നു.
പലതുള്ളി പെരുവെള്ളം,ലെമൺ സ്പൂൺ റേസിങ്ങ്, സൈക്കിൾ റേസിങ്ങ്, സുന്ദരിക്ക് പൊട്ടു തൊടൽ, ചാക്കിലോട്ടം, തീറ്റമത്സരം, കലം ഉടക്കൽ..തുടങ്ങി രസകരമായ ഒട്ടനവധി മത്സരങ്ങൾ ഉണ്ടായിരുന്നു..വിജയികൾക്ക് സമ്മാനദാനവും നടന്നു.

1-9-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : ഫൈസൽ.പി
 ഉദ്ഘാടനം:സുഹൈൽ.ഇ.സി

ഓണാഘോഷ പരിപാടി വിപുലമായി നടത്തുവാൻ തീരുമാനിച്ചു.

നന്ദി: ആസിഫ്.പി

2013, ജൂലൈ 8, തിങ്കളാഴ്‌ച

15-08-2006 സ്വാതന്ത്രദിനം

രാവിലെ നെടുമ്പോക്കിൽ പ്രസിഡന്റ് സിദ്ധീഖ്.സി പതാക ഉയർത്തി. തുടർന്ന് മിഠായി വിതരണം നടന്നു,
മലപ്പുരം നഗരം ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം നഗരസഭയും നാഗാർജ്ജുന ആയുർവേദിക് ഗ്രൂപ്പും സം‌യുക്തമായി സംഘടിപ്പിക്കുന്ന മലപ്പുറം ഒരു ഹരിതനഗരി പദ്ധതി നഗരസഭയുടെ സഹകരണത്തോടെ മുതുവത്തുമ്മൽ പ്രദേശത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും സ്ക്കൂൾ, മദ്രസ്സ, മസ്ജിദ് അങ്കണങ്ങളിലും ഔഷധവ്രക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു.
തുടർന്ന് റോഡ് സൈഡും ഓവ് ചാലുകളും ഒക്കെ വ്രത്തിയാക്കി ശുചീകരണപ്രവർത്തനവും നടന്നു.

13-08-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം: ഹനീഫ.കെ

സ്വാതന്ത്രദിനം പതാക ഉയർത്തൽ,മിഠായി വിതരണം, പരിസരശുചീകരണം..എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിച്ച് വിപുലമായി നടത്തുവാൻ തീരുമാനിച്ചു.

നന്ദി: : തഅസീർ

30-07-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7:30 pm


സ്വാഗതംലുഖ്‌മാൻ.യു
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം: ഇഖ്‌ബാൽ.പി

വരവ് ചിലവ് റിപ്പോർട്ട് അവതരിപ്പിച്ചു

നന്ദി: : മുനീർ.വി.ടി

18-07-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7 pm


സ്വാഗതംഫൈസൽ.പി
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:അനീഷ്.എം
 പുതിയ സെക്രട്ടറിയായി ലുഖ്‌മാൻ .യു സ്ഥാനമേറ്റു. രേഖകൾ കൈമാറി. ആശംസാ പ്രസംഗങ്ങൾ നടന്നു.
ചായയും പലഹാരവും വിതരണം ഉണ്ടായിരുന്നു

16-07-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7 pm


സ്വാഗതം റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
 ഉദ്ഘാടനം:ഇഖ്‌ബാൽ.പി


ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന സെക്രട്ടറി റഹീം.കെ, എക്സി മെമ്പർ നൗഫൽ .കെ.ടി എന്നിവർക്ക് യാത്രയയപ്പ് നൽകി.രാജി വെച്ച സെക്രട്ടറിയുടെ ഒഴിവിലേക്ക്  വോട്ടെടെപ്പുലൂടേ ലുഖ്‌മാൻ.യു വിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടന്നു.

പ്രസംഗം: : തഅസീർ

18-06-2006 വേൾഡ് കപ്പ് പവലിയൻ

മുതുവത്തുമ്മൽ പ്രദേശവാസികളായ ഫുട്ബാൾ പ്രേമികൾക്ക് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നേരിൽ കാണുന്നതിനു നെടുമ്പോക്ക് വി.വി.ബിൽഡിംഗിൽ പ്രത്യേക ഇരിപ്പിടസൗകര്യങ്ങൾ ഒരുക്കി വേൾഡ് കപ്പ് പവലിയൻ റൂം പ്രവർത്തനം ആരംഭിച്ചു.ഒരേ സമയം നടക്കുന്ന രണ്ട് മത്സരങ്ങൾ വീക്ഷിക്കുന്നതിനു രണ്ട് ടെലിവിഷനുകൾ സജ്ജമാക്കിയിരുന്നു..

25-06-2006 പൊതു യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7;30 pm


സ്വാഗതംഫൈസൽ.പി
അധ്യക്ഷൻ : ലുഖ്‌മാൻ.യു
 ഉദ്ഘാടനം:റഫീക്ക്.ടി.ടി
ചർച്ച:
വിഷയാവതരണം: റഹീം.കെ
ക്ലബ്ബിന്റെ കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തി വിശദമായ ചർച്ച നടന്നു.
ഇഖ്‌ബാൽ,ശരീഫ്,ലുഖ്‌മാൻ, ഫൈസൽ എന്നിവർ പ്രസംഗിച്ചു.




മാസ്ക്കിന്റെ  ലോഗോ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മിഖ്‌ദാദ് ഒന്നാം സമ്മാനം കരസ്ഥമാക്കി. മിഖ്‌ദാദ് രൂപകല്പന നൽകിയ ലോഗോ ക്ലബ്ബിന്റെ ഘടനക്കനുസ്രതമായി ഉള്ളടക്കം നിലനിർത്തിക്കൊണ്ട് ചെറിയ മാറ്റത്തോടെ ഔദ്യോഗിക ലോഗോ ആയി രൂപീകരിക്കാൻ തീരുമാനിച്ചു.


"മലപ്പുറം ഒരു ഹരിത നഗരി" എന്ന പേരിൽ മലപ്പുറം നഗരസഭയും നാഗാർജ്ജുന ആയുർ വേദിക് ഗ്രൂപ്പും  സംയുക്തമായി സംഘടിപ്പിക്കുന്ന "ഓരോ വീട്ടിലും ഒരു ഔഷധവ്രക്ഷം എന്ന " പദ്ധതി മുതുവത്തുമ്മൽ പ്രദേശത്ത് മാസ്ക്കിന്റെ നേത്രത്ത്വത്തിൽ നടത്തുവാൻ ഒരു സ്പെഷ്യൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.രക്ഷാധികാരിയായി വാർഡ് കൗൺസിലർ ശ്രീമതി: വാളൻ ഖദീജയെ തിരഞ്ഞെടുത്തു

മാസ്ക്ക് മെമ്പർ ഷിപ്പ് ഫീ: 15 രൂപയായും മാസവരിസംഖ്യ 10 രൂപയായും നിശ്ചയിച്ചു

നന്ദി: ഹാരിസ്.സി.എച്ച്

11-06-2006 കരിയർ ഗൈഡൻസ് ശില്പശാല

സമയം: 9 am
സ്ഥലം: എ.എൽ.പി. സ്ക്കൂൾ, മുതുവത്തുമ്മൽ

ഉദ്ഘാടന സെഷൻ
സ്വാഗതം: റഹീം.കെ( സെക്രട്ടറി )
അദ്ധ്യക്ഷൻ: സിദ്ധീഖ്.സി ( പ്രസിഡന്റ് )
ഉദ്ഘാടനം:  പി.ഷഹർബാൻ ടീച്ചർ   (മുനിസിപ്പൽ കൗൺസിലർ )
ആശംസകൾ: വാളൻ ഖദീജ ( മുനിസിപ്പൽ കൗൺസിലർ )
                       : പരി.അബ്ദുൽ മജീദ് ( മുസ്ലീം ലീഗ് )
                       : കെ.പി.ചന്ദ്രൻ ( CPIM )
                       : മണ്ണിശ്ശേരി അബൂബക്കർ ( എ.എൽ.പി സ്ക്കൂൾ മാനേജർ )
                       : പി.പി.അലവിക്കുട്ടി ( PTA പ്രസിഡന്റ് )
നന്ദി : അനീഷ്.എം


പത്താം ക്ലാസ്സിൽ പഠിക്കുന്നവരും പത്താം ക്ലാസ്സ് കഴിഞ്ഞ് ഉപരിപഠനത്തിനു ശ്രമിക്കുന്നവരുമായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി മാസ്ക്ക് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ശില്പശാല  മാസ്ക്കിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി.
സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് , കോഴിക്കോട് . (CIGI) അംഗം ഹനീഫ ക്ലാസ്സ് നയിച്ചു.മൂന്ന് മണിക്കൂറോളം നീണ്ട ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ തീർക്കാനുള്ള ചോദ്യോത്തരവേളയും ഉണ്ടായിരുന്നു..നൂറോളം വരുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളും രക്ഷിതാക്കളും സംബന്ധിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് ചായയും പലഹാരവും വിതരണം ഉണ്ടായിരുന്നു.
പരിപാടികൾക്ക് ഷിജു.കെ.കെ, ഹനീഫ.കെ, നജാഫ്.പി, മുനീർ.കെ, ആരിഫ്.പി എന്നിങ്ങനെയുള്ളവർ നേത്രത്വം നൽകി.

9-6-2006 വേൾഡ് കപ്പ് വിളംബരറാലി


വൈകുന്നേരം 6 മണി
മാസ്ക്കിന്റെ പ്രഥമ പൊതുപരിപാടി

വേൾഡ് കപ്പ് ഫുട്ബാളിന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ടുള്ള വേൾഡ് കപ്പ് വിളംബര റാലി  നെടുമ്പോക്ക് ടൗണിൽ നിന്നും ആരംഭിച്ചു.ലോകരാജ്യങ്ങൾ മുഴുവൻ പരസ്പരവൈരം മറന്ന് വിദ്വേഷം മറന്ന് കേവലം ഒരു വലിയ പന്തിനു പിറകെ ഒരു മെയ്യും മനസ്സുമായി പറന്ന് നടക്കുമ്പോൾ സാർവ്വലോക സൗഹ്രദവും ഐക്യവുമാണു ഊട്ടിയുറപ്പിക്കപ്പെടുന്നത് എന്ന സന്ദേശം അതിന്റെ എല്ലാ അർത്ഥത്തിലും വിളംബരം ചെയ്ത് കൊണ്ടൂള്ള റാലി മുതുവത്ത്പറമ്പിലെ ജനങ്ങൾക്ക് നവ്യാനുഭവമായി മാറി..ഫ്ലക്സ് ബോർഡും കൊടികളും കൊണ്ടലങ്കരിച്ച അനൗൺസ്മെന്റ് വാഹനത്തിനു പിറകിലായി വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകകളൂടെ മാത്രകകളും കയ്യിലേന്തി കൊച്ച് കുട്ടികൾ അണിനിരന്നു..തുടർന്ന് വിവിധ ഫുട്ബാൾ ടീമുകളുടെ ഫാൻസുകൾ അവരുടെ ജഴ്സിയും കൊടികളുമേന്തി അണിനിരന്നു.ഏറ്റവും പിറകിലായി ബൈക്ക്, കാർ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളും അകമ്പടി സേവിച്ചു.നൂറോളം വരുന്ന ഫുട്ബാൾ ആരാധകർ അണിനിരന്ന റാലി മുതുവത്ത്പറമ്പ് ചുറ്റി വന്ന് നെടുമ്പോക്കിൽ തന്നെ സമാപിച്ചു.റാലിയും അനുബന്ധ പരിപാടികളും ഇന്ത്യാവിഷൻ,ജീവൻ ടി.വി,എന്നീചാനലുകളിൽ വാർത്തകൾക്കിടയിൽ സംപ്രേഷണം ചെയ്തു, മനോരമ ന്യൂസ് അവരുടെ വാഹനവുമായി വന്ന് നെടുമ്പോക്കിൽ നിന്ന് ലൈവായി തന്നെ പരിപാടി സംപ്രേഷണം ചെയ്തു.
റാലിക്ക് ശേഷം ശീതളപാനീയം വിതരണം ചെയ്തു.
തുടർന്ന്  ജില്ലാ ഇൻഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെ  പ്രത്യേകം സജ്ജമാക്കിയ സ്ക്രീനിൽ വിശ്വവിഖ്യാത ഫുട്ബാളർ മറഡോണയുടെ ജീവിതകഥ ആസ്പദമാക്കി നിർമിക്കപ്പെട്ട "മറഡോണ.എ വികിടിം ഓഫ് ലൈഫ് " എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു..,തുടർന്ന് നിറഞ്ഞ സദസ്സിൽ വേൾഡ് കപ്പ് ഉദ്ഘാടന മത്സരം പ്രദർശിപ്പിച്ചു..
പരിപാടിക്കിടയിലായി ഇറച്ചിയും പൂളയും വിതരണവും ഉണ്ടായിരുന്നു
പരിപാടികൾക്ക് ജവഹർ അലി, ഷാജഹാൻ,മുസ്തഫ അന്നങ്ങാടൻ,മുനീർ,ശിഹാബ്.എം, നൗഫൽ.കെ.ടി,ലുഖ്മാൻ.യു, ശരീഫ്.പരി... എന്നിങ്ങനെയുള്ളവർ നേത്രത്വം നൽകി.

04-06-2006 എക്സിക്യൂട്ടീവ് യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതംഫൈസൽ.പി
അധ്യക്ഷൻ : റഫീക്ക്.ടി.ടി
ഉദ്ഘാടനം:അനീഷ്.എം

പ്രസംഗം: : റഹീം.കെ      
കരിയർ ഗൈഡൻസ് ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം അദ്ധ്യക്ഷനിൽ നിന്നും ഹനീഫ .കെ ഏറ്റ് വാങ്ങി നിർവഹിച്ചു.
വേൾഡ് കപ്പ് വിളംബര റാലി നോട്ടീസ് അദ്ധ്യക്ഷനിൽ നിന്നും ശരീഫ്.പി ഏറ്റ് വാങ്ങി നിർവഹിച്ചു..

പരിപാടികളുടെ അവസാനവട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു.
കരിയർ ഗൈഡൻസ് ക്യാമ്പിന്റെ ഫുഡ് വിഭാഗം കൈകാര്യം ചെയ്യുന്നതിനായി നാലംഗസ്പെഷ്യൽ കമ്മറ്റിയെ തിരഞ്ഞടുത്തു.                                    
നന്ദി: ഫൈസൽ.പി

04-06-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം:ലുഖ്-മാൻ.യു
 ചർച്ച:
വേൾഡ് കപ്പ് വിളംബര റാലി
സിജി ട്രയിനിംഗ് പ്രോഗ്രാം
 സിജി പരിശീലന ക്ലാസ്സ് 11നു എൽ.പി.സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
വേൾഡ് കപ്പ് വിളംബരറാലി 9നു വൈകുന്നേരം നെടുമ്പോക്കിൽ നിന്നും തുടങ്ങി മുതുവത്തുപറമ്പ് പ്രദേശം മുഴുവൻ ചുറ്റി തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്ന രീതിയിൽ നടത്തുവാൻ തീരുമാനിച്ചു.
ഈ രണ്ട് പ്രവർത്തനങ്ങളുടെയും വിജയത്തിനായി ഏഴംഗ  സ്പെഷ്യൽ കമറ്റി രൂപവത്കരിച്ചു.

മാസ്ക്ക് പുറത്തിറക്കിയ ലോകകപ്പ് ഫൂട്ബാൾ ടൂർണ്ണമെന്റ് ഫിക്സ്ചർ   പ്രകാശനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റിൽ നിന്നും അബ്ദുസ്സമദ്.പി.കെ ഏറ്റ്വാങ്ങി..      
നന്ദി: ഹാരിസ്.സി.എച്ച്

08-5-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം:ഇഖ്-ബാൽ.പി
 ചർച്ച:
പ്രസംഗം: ശരീഫ്.പി
                  സമദ്.പി.കെ
                  അനീഷ്.എം
                  ഫൈസൽ.പി
ചിരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ചിരിമത്സരം നടന്നു.
മാസ്ക്ക് ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മറ്റി രൂപവത്കരിച്ചു. ലുഖ്മാൻ.യു, സമദ്.പി.കെ, അനീഷ്.എം, ഫൈസൽ.ചോലക്കൽ എന്നിവരെ സിലക്ഷൻ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
തുടർന്ന് പഴയ ക്രിക്കറ്റ് ടീമിനെ പിരിച്ച് വിട്ട് പുതിയ ടീമിനെ തിരഞ്ഞെടുത്തു. അബ്ദുസ്സമദ്.പി.കെ ക്യാപ്റ്റനായി.
         
നന്ദി: ലുഖ്മാൻ.യു

30-4-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: ഫൈസൽ.പി
 അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം: മുനീർ
ചർച്ച:

മാസ്ക്കിനു കീഴിൽ ഒരു രക്തദാനഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു.
സമാജം നടന്നു.
         
നന്ദി:  ഫൈസൽ.ചോലക്കൽ

16-4-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : റഫീക്ക് .ടി.ടി
ഉദ്ഘാടനം:ശരീഫ്.പി
 പ്രസംഗം: അബ്ദുസ്സമദ്.പി.കെ
വലിയങ്ങാടിയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മാസ്ക്ക് ക്രിക്കറ്റ് ടീം പങ്കെടുക്കാൻ തീരുമാനിച്ചു.ടീമംഗങ്ങളെ തിരഞ്ഞെടുത്തു, തുടർന്ന് സമാജം നടന്നു.
          
നന്ദി: ഷഫീഖ്

2013, ജൂലൈ 3, ബുധനാഴ്‌ച

11-4-2006 നബിദിനം

ഹാജിയാർ പള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ നബിദിനറാലിക്ക് ക്ലബ്ബ് പരിസരത്ത് സ്വീകരണം നൽകി, ശീതളപാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു, രാത്രി നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടിയിലേക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തു..മാസ്ക്ക് പ്രവർത്തകൻ ഫഹീം.പരി ഗാനം ആലപിച്ചു.

26-3-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം:അനീഷ്.എം

         
നന്ദി: ഹാരിസ്.സി.എച്ച്

5-3-2006 പൊതു യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം:ഫൈസൽ.പി
ചർച്ച:
പ്രസംഗം: ശരീഫ്.പി
                   മുനീർ.സി
                 റഫീഖ്.ടി.ടി
          
നന്ദി: സമീർ.കെ

26-2-2006 പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം:ഷരീഫ്.പി
നന്ദി: അനീഷ്.എം

22-1-2006

പൊതുയോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 8 pm


സ്വാഗതം: റഹീം.കെ
അധ്യക്ഷൻ : സിദ്ധീഖ്.സി
ഉദ്ഘാടനം: റഫീക്ക്.ടി.ടി

ഈ യോഗത്തിലാണു മാസ്ക്കിന്റെ നിയമാവലി അവതരിപ്പിക്കപ്പെടുന്നത്..തുടർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം അവ പാസാക്കി..,
ക്ലബ്ബിനു കീഴിൽ ക്രിക്കറ്റ്, ഫുട്ബാൾ ടീമുകൾ രൂപീകരിക്കാനും ഈ യോഗത്തിൽ തീരുമാനമായി..
യോഗത്തിൽ 23 അംഗങ്ങൾ പങ്കെടുത്തു
നന്ദി: ത-അസീർ

10-01-2006

മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച വിവരം പോസ്റ്ററിലൂടെ ആദ്യമായി പുറത്തറിയുന്നത് ഈ ദിവസമാണു..WAIT AND SEE .....MASC  എന്ന് മാത്രമായിരുന്നു ആ പോസ്റ്ററിലെ വാചകം..എന്തിനായിരുന്നു ഇത്. കാത്തിരുന്ന് കാണുക എന്നത് മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ചത് എന്തിനു ഏതിനും മാർഗ്ഗതടസ്സം സ്രഷ്ടിക്കുന്ന ഉല്പതിഷ്ണുക്കളായ വരട്ടു തത്വവാദികൾക്ക് വെല്ലുവിളിയായിക്കൊണ്ട് തന്നെയാണു..ഇന്നും മാസ്ക്ക് ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് നേരെ മാസ്ക്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് നേരെ വിമർശനം അഴിച്ച് വിടുന്നവരോടും മാസ്ക്കിനു പറയാൻ ഇത്രമാത്രം...
WAIT AND SEE....

8-1-2006

മാസ്ക്കിന്റെ പ്രഥമയോഗം  
അജണ്ട:
ക്ലബ്ബ് രൂപീകരണം
കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കൽ

ക്ലബ്ബിന്റെ പ്രഥമ യോഗം മുതുവത്തുമ്മൽ എൽ.പി സ്ക്കൂളിൽ വെച്ച് നടന്നു.ഇരുപത്തിനാലു പേർ പങ്കെടുത്തു.ഈ യോഗത്തിൽ വെച്ച് ക്ലബ്ബിന്റെ പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തു.
 രക്ഷാധികാരികൾ: മുനീർ.സി, ഷിജു.കെ.കെ
പ്രസിഡന്റ് : സിദ്ധീഖ്.സി
വൈസ് പ്രസിഡന്റ് :റഫീഖ്.ടി.ടി
സെക്രട്ടറി: റഹീം.കെ
ജോ: സെക്രട്ടറി: ഫൈസൽ.പി
ട്രഷറർ: ഷരീഫ്.പി
എക്സി,മെമ്പർമാർ: അനീഷ്.എം,സമദ്.പി.കെ, ഇഖ്ബാൽ.പി,ഹനീഫ.കെ,ആസിഫ്.പി, അബ്ദുൽ മുനീർ, സമീർ.കെ

ഈ യോഗത്തിലാണു ക്ലബ്ബ് സൊസൈറ്റീസ് രജിഷ്ട്രേഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുവാനും ക്ലബ്ബിനു വേണ്ട ഭരണഘടന നിർമ്മിക്കാനും തീരുമാനമായത്.

തുടക്കം.

ഹാജിയാർ പള്ളി മുതുവത്തുമ്മൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  ഒരു കെട്ടുറപ്പുള്ള കലാ-കായിക-സാംസ്കാരിക കേന്ദ്രം അല്ലെങ്കിൽ ഒരു കൂട്ടായ്മ വേണം എന്ന ഒരു പറ്റം യുവാക്കളുടെ ചിന്ത അതിന്റെ പാരമ്യത്തിലെത്തുകയും ചർച്ചകളും കൂടിയാലോചനകളും  അരങ്ങേറുന്നത് 2005 പകുതിയോടെയാണു..നാട്ടിലെ മുതിർന്ന സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരോടും പൗരപ്രമുഖരോടും കൂടിയാലോചിക്കുകയും  ചർച്ച ചെയ്യുകയും ചെയ്ത ശേഷം മുപ്പതോളം വരുന്ന സന്നദ്ധ പ്രവർത്തകർ 2005 ഡിസംബർ മാസം മച്ചിങ്ങൽ അനീഷിന്റെ വീട്ടിൽ ഒത്ത് കൂടി..
എന്താണു ക്ലബ്ബ്..? എന്തിനാണു നമ്മൾ ഒരു സംഘടിക്കുന്നത്..? എന്താണു പ്രയോജനം..? തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൂട്ടായി ഇരുന്ന് ചർച്ച ചെയ്തു..അതിൻ പ്രകാരം ക്ലബ്ബ് രൂപീകരിക്കാം എന്ന് തീരുമാനമായി, ക്ലബ്ബിനു പേരായി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (masc ) എന്ന് നാമകരണം ചെയ്യുവാനും തീരുമാനിച്ചു..തുടർന്ന് ക്ലബ്ബിന്റെ പ്രഥമ യോഗം വിളിക്കുവാൻ തീരുമാനിച്ചു..
സിദ്ധീഖ്.സി, ഗഫൂർ.കെ.ടി, മുനീർ.സി, ഷരീഫ്.പരി, ഹനീഫ.കെ,റഹീം.കെ,അനീഷ്.എം,സമദ്.പി.കെ,റഫീക്ക്.ടി.ടി,ഷിജു.കെ.കെ,ഫൈസൽ.പി, ആസിഫ്.പി, സമീർ.കെ...തുടങ്ങി നിരവധി പേർ സംബന്ധിച്ചിരുന്നു..

2013, ജൂലൈ 1, തിങ്കളാഴ്‌ച

മാസ്ക്ക്

മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ ഇപ്പുറം കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹാജിയാർ പള്ളി എന്ന കൊച്ച് പട്ടണം, ഹാജിയാർ പള്ളി, മുതുവത്തുമ്മൽ പ്രദേശത്തിന്റെ കലാ-കായിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടെതായ സംഭാവനകൾ അർപ്പിക്കുക, അത് വഴി പുത്തനുണർവ്വും ആവേശവും വികസനവും സ്രഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ  സുമനസ്സുകളും സന്നദ്ധസേവനതല്പരരുമായ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായി രൂപം കൊണ്ട സംഘടനയാണു മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അഥവാ MASC ,ഈ മേഖലയിൽ തനതായ മുൻപരിചയമോ പരിശീലനമോ ആർജ്ജിക്കാതെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ പ്രവർത്തനം മാത്രം കൈമുതലാക്കിയാണൂ ഞങ്ങൾ പ്രവർത്തന ഗോദയിലേക്കിറങ്ങുന്നത്.,
ഒട്ടനവധി ക്ലബ്ബുകളും സന്നദ്ധസംഘങ്ങളും മുളച്ച് പൊന്തുകയും കാലത്തിന്റെയോ ആശയാദർശത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ കുത്തൊഴുക്കിൽ പെട്ട് അസ്തമിക്കുകയും ചെയ്ത നമ്മുടെ നാടിന്റെ ഊഷരഭൂവിൽ വ്യക്തമായ ആസൂത്രണത്തോടെയും വ്യതിരിക്തമായ പ്രവർത്തനശൈലിയോടെയും കൂടിയാണു ഞങ്ങൾ സന്നദ്ധസേവനത്തിന്റെ വിത്തുകൾ പാകിയത്.,  ആശയസമ്പന്നവും അച്ചടക്കവും ആത്മാർത്ഥതയുമുള്ള പ്രവർത്തനങ്ങളിലൂടെ ഇന്നത് കാതുകളിൽ നിന്ന് കാതുകളിലേക്ക് മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടർന്ന് പന്തലിച്ച് ഒരു മഹാപ്രസഥാനമായി പരിണമിച്ചിരിക്കുന്നു.,
കളിച്ചും ചിരിച്ചും സൊറപറഞ്ഞും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്ന കഴിവും പ്രാപ്തിയും ഒളിപ്പിച്ച് വെച്ച് ഐക്യത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും രുചിയറിയാതെ ദിശാബോധം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന യുവത്വത്തെ വ്യക്തിത്വവികസനത്തിന്റെയും സന്നദ്ധസേവനത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊടുക്കുകയും അവരെ ഒരു സന്നദ്ധസേവാ സംഘത്തിന്റെ ബാനറിനു കീഴിൽ അണിനിരത്തി അവരുടെ കഴിവും സമയവും അധ്വാനവും അവർക്കും അവരുടെ വീടിനും വീട്ടുകാർക്കും നാടിനും നാട്ടുകാർക്കും രാഷ്ട്രത്തിനു തന്നെയും ഗുണകരമാകുന്ന രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്യുക എന്നതായിരുന്നു ഞങ്ങൾക്ക് മുന്നിലെ പ്രഥമ ദൗത്യം.,ഈ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണു ഞങ്ങൾ  നിരന്തരമായ പൊതുയോഗങ്ങൾക്ക് തുടക്കമിട്ടത്,ഒന്നിടവിട്ട ഞാറാഴ്ചകളിൽ നടക്കുന്ന പൊതുയോഗങ്ങളിലൂടെ ഒരു പുതിയ വിപ്ലവം രചിക്കപ്പെടുകയായിരുന്നു.,നിശ്ശബ്ദ്മായ ഒരു സാമൂഹിക-സാംസ്കാരിക വിപ്ലവം.,ഇവിടെ ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ല.,അറിവുള്ളവനെന്നോ അറിവില്ലാത്തവനെന്നോ അതിർവരമ്പുകളില്ല.,സഹജമായ വിവേകവും പരസ്പരം സ്നേഹിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനമുള്ള മനസ്സും മാത്രമാണിവിടെ അടിസ്ഥാനമാക്കുന്നത്.,ഇവിടെ അവർ ചിന്തകളും ആശയങ്ങളും പരസ്പരം പങ്ക്വെക്കുന്നു.,വിശകലനങ്ങളും സംവാദങ്ങളും നടക്കുന്നു.ചൂട് പിടിച്ച ചർച്ചകളും പ്രസംഗങ്ങളും നടക്കുന്നു.,കരുത്തുറ്റ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുന്നു.,ആധികാരികമായ പഠനക്ലാസ്സുകൾ നടക്കുന്നു.,വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങളും ഗെയിമുകളും നടക്കുന്നു.,അങ്ങനെ ഹാജിയാർ പള്ളി , മുതുവത്തുമ്മൽ പ്രദേശങ്ങളിലെ കലാ-കായിക-സാമൂഹിക-വിദ്യാഭ്യാസമേഖലകളിൽ ഉണർവ്വും ആവേശവുമായി അവർ മാറുന്നു.,ഈ പൊതുയോഗങ്ങളാനു മാസ്ക്കിന്റെ കരുത്ത്.,അത് തന്നെയാണു അടിത്തറയും .,
ഹാജിയാർ പള്ളി ,മുതുവത്തുമ്മൽ പ്രദേശത്ത് കലാ-കായിക രംഗങ്ങളിൽ കഴിവും താല്പര്യവുമുള്ളവരെ അവർക്ക് വേണ്ട സൗകര്യങ്ങളും പ്രോത്സാഹനവും പരിശീലനങ്ങളും നൽകി വളർത്തിക്കൊണ്ട് വരുവാൻ മാസ്ക്ക് പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു.,മാസ്ക്കിന്റെ ഫുട്ബാൾ,ക്രിക്കറ്റ് ടീമുകൾ നാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ടൂർണ്ണമെന്റുകളിൽ സജീവസാന്നിദ്ധ്യമാണു.,സിനിമാറ്റിക് ഡാൻസ് ട്രൂപ്പ്, കരോക്കെ ഗാനമേള ട്രൂപ്പ്, കോൽക്കളി ട്രൂപ്പ്,മിമിക്സ് ബാലെ-കോമഡി ട്രൂപ്പ്...എന്നിങ്ങനെ ഒട്ടനവധി സജീവമായ ഇടപെടലുകൾ നാട്ടിൽ കലാപരമായ രംഗങ്ങളിൽ വൻ ചലനം തന്നെ സ്രഷ്ടിച്ച് കൊണ്ടിരിക്കുന്നു.,രക്തദാനസേന, മാസ്ക്ക് ഹെല്പ് ലൈൻ, മാസ്ക്ക് റിലീഫ് സെൽ, മാസ്ക്ക് ലൈബ്രറി,മാസ്ക്ക് കർമ്മസേന, ചിൽഡ്രൻസ് മാസ്ക്ക്, മാസ്ക്ക് വനിതാവിങ്ങ്.....എന്നിങ്ങനെ തുടങ്ങിയ വിഭാഗങ്ങൾ വമ്പിച്ച ജനപിന്തുണയാർജ്ജിച്ച് കഴിഞ്ഞു..
അങ്ങനെ അങ്ങനെ സുമനസ്സുകളും നല്ലവരുമായ നാട്ട്കാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാംസകാരികപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും  പ്രാർത്ഥനകളുടെയും പിന്തുണകളുടെയും ഫലമായി മാസ്ക്ക് എന്ന കൂട്ടായ്മ പടർന്ന് പന്തലിച്ച് നിൽക്കുന്നു.,
കടന്ന് വന്ന വഴികളും ചെയ്ത് കൂട്ടിയ പ്രവർത്തനങ്ങളും നേടിയ അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും സംഭാവനകളും എല്ലാം നന്ദിയോടെ സ്മരിക്കുന്നു.,എല്ലാം പൂർണ്ണതയിലെത്തിയിരുന്നു എന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല,ഇനിയും ഒരു പാട് ചെയ്ത് തീർക്കാനുണ്ട്,ഒരു പാട് മുന്നേറാനുണ്ട്, നന്മയുടെ വഴിയിൽ,സ്നേഹത്തിന്റെ വ്ഴിയിൽ,സത്യത്തിന്റെ വഴിയിൽ,കാരുണ്യത്തിന്റെ വഴിയിൽ,സേവനത്തിന്റെ വഴിയിൽ ഒട്ടനവധി കടമ്പകൾ കടക്കാനുണ്ട്, കരയുന്നവന്റെ കണ്ണീരൊപ്പാനും വിശക്കുന്നവന്റെ വിശപ്പറിയാനും ജീവിത വഴിയിൽ തളർന്ന് പോയവരെ കൈപിടിച്ചുയർത്താനും മത്സരബുദ്ധിയുടെ ആധുനികലോകത്ത് പിന്തള്ളപ്പെട്ട് പോകുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനും ഇരുളടഞ്ഞ ജീവിതങ്ങൾക്ക് വെളിച്ചമേകുവാനും മാസ്ക്കിനു കഴിയണം എന്നാണു ഞങ്ങളുടെ ആഗ്രഹം, നല്ലവരായ കലാ-കായിക് പ്രേമികളുടെയും ,പൗരപ്രമുഖരുടെയും രാഷ്ട്രീയ-സാംസ്കാരികപ്രവർത്തകരുടെയും സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും സജീവമായ സഹകരണവും പ്രോത്സാഹനവും ഞങ്ങളോടൊപ്പമുണ്ടെന്നത് ഞങ്ങൾക്ക് ധൈര്യം പകരുന്നു,അത് ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് വെളിച്ചം വീശുന്നു, ദുർഘടവും കഠിനവുമായ പാതകൾ വെട്ടിത്തെളിക്കാൻ പ്രചോദനമാവുന്നു...