2013, ജൂലൈ 8, തിങ്കളാഴ്‌ച

25-06-2006 പൊതു യോഗം

സ്തലം: മുതുവത്തുമ്മൽ എൽ.പി സ്കൂൾ
സമയം: 7;30 pm


സ്വാഗതംഫൈസൽ.പി
അധ്യക്ഷൻ : ലുഖ്‌മാൻ.യു
 ഉദ്ഘാടനം:റഫീക്ക്.ടി.ടി
ചർച്ച:
വിഷയാവതരണം: റഹീം.കെ
ക്ലബ്ബിന്റെ കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തി വിശദമായ ചർച്ച നടന്നു.
ഇഖ്‌ബാൽ,ശരീഫ്,ലുഖ്‌മാൻ, ഫൈസൽ എന്നിവർ പ്രസംഗിച്ചു.




മാസ്ക്കിന്റെ  ലോഗോ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മിഖ്‌ദാദ് ഒന്നാം സമ്മാനം കരസ്ഥമാക്കി. മിഖ്‌ദാദ് രൂപകല്പന നൽകിയ ലോഗോ ക്ലബ്ബിന്റെ ഘടനക്കനുസ്രതമായി ഉള്ളടക്കം നിലനിർത്തിക്കൊണ്ട് ചെറിയ മാറ്റത്തോടെ ഔദ്യോഗിക ലോഗോ ആയി രൂപീകരിക്കാൻ തീരുമാനിച്ചു.


"മലപ്പുറം ഒരു ഹരിത നഗരി" എന്ന പേരിൽ മലപ്പുറം നഗരസഭയും നാഗാർജ്ജുന ആയുർ വേദിക് ഗ്രൂപ്പും  സംയുക്തമായി സംഘടിപ്പിക്കുന്ന "ഓരോ വീട്ടിലും ഒരു ഔഷധവ്രക്ഷം എന്ന " പദ്ധതി മുതുവത്തുമ്മൽ പ്രദേശത്ത് മാസ്ക്കിന്റെ നേത്രത്ത്വത്തിൽ നടത്തുവാൻ ഒരു സ്പെഷ്യൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.രക്ഷാധികാരിയായി വാർഡ് കൗൺസിലർ ശ്രീമതി: വാളൻ ഖദീജയെ തിരഞ്ഞെടുത്തു

മാസ്ക്ക് മെമ്പർ ഷിപ്പ് ഫീ: 15 രൂപയായും മാസവരിസംഖ്യ 10 രൂപയായും നിശ്ചയിച്ചു

നന്ദി: ഹാരിസ്.സി.എച്ച്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ