2013, ജൂലൈ 1, തിങ്കളാഴ്‌ച

മാസ്ക്ക്

മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ ഇപ്പുറം കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹാജിയാർ പള്ളി എന്ന കൊച്ച് പട്ടണം, ഹാജിയാർ പള്ളി, മുതുവത്തുമ്മൽ പ്രദേശത്തിന്റെ കലാ-കായിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടെതായ സംഭാവനകൾ അർപ്പിക്കുക, അത് വഴി പുത്തനുണർവ്വും ആവേശവും വികസനവും സ്രഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ  സുമനസ്സുകളും സന്നദ്ധസേവനതല്പരരുമായ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായി രൂപം കൊണ്ട സംഘടനയാണു മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അഥവാ MASC ,ഈ മേഖലയിൽ തനതായ മുൻപരിചയമോ പരിശീലനമോ ആർജ്ജിക്കാതെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ പ്രവർത്തനം മാത്രം കൈമുതലാക്കിയാണൂ ഞങ്ങൾ പ്രവർത്തന ഗോദയിലേക്കിറങ്ങുന്നത്.,
ഒട്ടനവധി ക്ലബ്ബുകളും സന്നദ്ധസംഘങ്ങളും മുളച്ച് പൊന്തുകയും കാലത്തിന്റെയോ ആശയാദർശത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ കുത്തൊഴുക്കിൽ പെട്ട് അസ്തമിക്കുകയും ചെയ്ത നമ്മുടെ നാടിന്റെ ഊഷരഭൂവിൽ വ്യക്തമായ ആസൂത്രണത്തോടെയും വ്യതിരിക്തമായ പ്രവർത്തനശൈലിയോടെയും കൂടിയാണു ഞങ്ങൾ സന്നദ്ധസേവനത്തിന്റെ വിത്തുകൾ പാകിയത്.,  ആശയസമ്പന്നവും അച്ചടക്കവും ആത്മാർത്ഥതയുമുള്ള പ്രവർത്തനങ്ങളിലൂടെ ഇന്നത് കാതുകളിൽ നിന്ന് കാതുകളിലേക്ക് മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടർന്ന് പന്തലിച്ച് ഒരു മഹാപ്രസഥാനമായി പരിണമിച്ചിരിക്കുന്നു.,
കളിച്ചും ചിരിച്ചും സൊറപറഞ്ഞും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്ന കഴിവും പ്രാപ്തിയും ഒളിപ്പിച്ച് വെച്ച് ഐക്യത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും രുചിയറിയാതെ ദിശാബോധം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന യുവത്വത്തെ വ്യക്തിത്വവികസനത്തിന്റെയും സന്നദ്ധസേവനത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊടുക്കുകയും അവരെ ഒരു സന്നദ്ധസേവാ സംഘത്തിന്റെ ബാനറിനു കീഴിൽ അണിനിരത്തി അവരുടെ കഴിവും സമയവും അധ്വാനവും അവർക്കും അവരുടെ വീടിനും വീട്ടുകാർക്കും നാടിനും നാട്ടുകാർക്കും രാഷ്ട്രത്തിനു തന്നെയും ഗുണകരമാകുന്ന രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്യുക എന്നതായിരുന്നു ഞങ്ങൾക്ക് മുന്നിലെ പ്രഥമ ദൗത്യം.,ഈ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണു ഞങ്ങൾ  നിരന്തരമായ പൊതുയോഗങ്ങൾക്ക് തുടക്കമിട്ടത്,ഒന്നിടവിട്ട ഞാറാഴ്ചകളിൽ നടക്കുന്ന പൊതുയോഗങ്ങളിലൂടെ ഒരു പുതിയ വിപ്ലവം രചിക്കപ്പെടുകയായിരുന്നു.,നിശ്ശബ്ദ്മായ ഒരു സാമൂഹിക-സാംസ്കാരിക വിപ്ലവം.,ഇവിടെ ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ല.,അറിവുള്ളവനെന്നോ അറിവില്ലാത്തവനെന്നോ അതിർവരമ്പുകളില്ല.,സഹജമായ വിവേകവും പരസ്പരം സ്നേഹിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനമുള്ള മനസ്സും മാത്രമാണിവിടെ അടിസ്ഥാനമാക്കുന്നത്.,ഇവിടെ അവർ ചിന്തകളും ആശയങ്ങളും പരസ്പരം പങ്ക്വെക്കുന്നു.,വിശകലനങ്ങളും സംവാദങ്ങളും നടക്കുന്നു.ചൂട് പിടിച്ച ചർച്ചകളും പ്രസംഗങ്ങളും നടക്കുന്നു.,കരുത്തുറ്റ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുന്നു.,ആധികാരികമായ പഠനക്ലാസ്സുകൾ നടക്കുന്നു.,വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങളും ഗെയിമുകളും നടക്കുന്നു.,അങ്ങനെ ഹാജിയാർ പള്ളി , മുതുവത്തുമ്മൽ പ്രദേശങ്ങളിലെ കലാ-കായിക-സാമൂഹിക-വിദ്യാഭ്യാസമേഖലകളിൽ ഉണർവ്വും ആവേശവുമായി അവർ മാറുന്നു.,ഈ പൊതുയോഗങ്ങളാനു മാസ്ക്കിന്റെ കരുത്ത്.,അത് തന്നെയാണു അടിത്തറയും .,
ഹാജിയാർ പള്ളി ,മുതുവത്തുമ്മൽ പ്രദേശത്ത് കലാ-കായിക രംഗങ്ങളിൽ കഴിവും താല്പര്യവുമുള്ളവരെ അവർക്ക് വേണ്ട സൗകര്യങ്ങളും പ്രോത്സാഹനവും പരിശീലനങ്ങളും നൽകി വളർത്തിക്കൊണ്ട് വരുവാൻ മാസ്ക്ക് പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു.,മാസ്ക്കിന്റെ ഫുട്ബാൾ,ക്രിക്കറ്റ് ടീമുകൾ നാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ടൂർണ്ണമെന്റുകളിൽ സജീവസാന്നിദ്ധ്യമാണു.,സിനിമാറ്റിക് ഡാൻസ് ട്രൂപ്പ്, കരോക്കെ ഗാനമേള ട്രൂപ്പ്, കോൽക്കളി ട്രൂപ്പ്,മിമിക്സ് ബാലെ-കോമഡി ട്രൂപ്പ്...എന്നിങ്ങനെ ഒട്ടനവധി സജീവമായ ഇടപെടലുകൾ നാട്ടിൽ കലാപരമായ രംഗങ്ങളിൽ വൻ ചലനം തന്നെ സ്രഷ്ടിച്ച് കൊണ്ടിരിക്കുന്നു.,രക്തദാനസേന, മാസ്ക്ക് ഹെല്പ് ലൈൻ, മാസ്ക്ക് റിലീഫ് സെൽ, മാസ്ക്ക് ലൈബ്രറി,മാസ്ക്ക് കർമ്മസേന, ചിൽഡ്രൻസ് മാസ്ക്ക്, മാസ്ക്ക് വനിതാവിങ്ങ്.....എന്നിങ്ങനെ തുടങ്ങിയ വിഭാഗങ്ങൾ വമ്പിച്ച ജനപിന്തുണയാർജ്ജിച്ച് കഴിഞ്ഞു..
അങ്ങനെ അങ്ങനെ സുമനസ്സുകളും നല്ലവരുമായ നാട്ട്കാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാംസകാരികപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും  പ്രാർത്ഥനകളുടെയും പിന്തുണകളുടെയും ഫലമായി മാസ്ക്ക് എന്ന കൂട്ടായ്മ പടർന്ന് പന്തലിച്ച് നിൽക്കുന്നു.,
കടന്ന് വന്ന വഴികളും ചെയ്ത് കൂട്ടിയ പ്രവർത്തനങ്ങളും നേടിയ അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും സംഭാവനകളും എല്ലാം നന്ദിയോടെ സ്മരിക്കുന്നു.,എല്ലാം പൂർണ്ണതയിലെത്തിയിരുന്നു എന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല,ഇനിയും ഒരു പാട് ചെയ്ത് തീർക്കാനുണ്ട്,ഒരു പാട് മുന്നേറാനുണ്ട്, നന്മയുടെ വഴിയിൽ,സ്നേഹത്തിന്റെ വ്ഴിയിൽ,സത്യത്തിന്റെ വഴിയിൽ,കാരുണ്യത്തിന്റെ വഴിയിൽ,സേവനത്തിന്റെ വഴിയിൽ ഒട്ടനവധി കടമ്പകൾ കടക്കാനുണ്ട്, കരയുന്നവന്റെ കണ്ണീരൊപ്പാനും വിശക്കുന്നവന്റെ വിശപ്പറിയാനും ജീവിത വഴിയിൽ തളർന്ന് പോയവരെ കൈപിടിച്ചുയർത്താനും മത്സരബുദ്ധിയുടെ ആധുനികലോകത്ത് പിന്തള്ളപ്പെട്ട് പോകുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനും ഇരുളടഞ്ഞ ജീവിതങ്ങൾക്ക് വെളിച്ചമേകുവാനും മാസ്ക്കിനു കഴിയണം എന്നാണു ഞങ്ങളുടെ ആഗ്രഹം, നല്ലവരായ കലാ-കായിക് പ്രേമികളുടെയും ,പൗരപ്രമുഖരുടെയും രാഷ്ട്രീയ-സാംസ്കാരികപ്രവർത്തകരുടെയും സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും സജീവമായ സഹകരണവും പ്രോത്സാഹനവും ഞങ്ങളോടൊപ്പമുണ്ടെന്നത് ഞങ്ങൾക്ക് ധൈര്യം പകരുന്നു,അത് ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് വെളിച്ചം വീശുന്നു, ദുർഘടവും കഠിനവുമായ പാതകൾ വെട്ടിത്തെളിക്കാൻ പ്രചോദനമാവുന്നു...

1 അഭിപ്രായം: