2013, ജൂലൈ 8, തിങ്കളാഴ്‌ച

11-06-2006 കരിയർ ഗൈഡൻസ് ശില്പശാല

സമയം: 9 am
സ്ഥലം: എ.എൽ.പി. സ്ക്കൂൾ, മുതുവത്തുമ്മൽ

ഉദ്ഘാടന സെഷൻ
സ്വാഗതം: റഹീം.കെ( സെക്രട്ടറി )
അദ്ധ്യക്ഷൻ: സിദ്ധീഖ്.സി ( പ്രസിഡന്റ് )
ഉദ്ഘാടനം:  പി.ഷഹർബാൻ ടീച്ചർ   (മുനിസിപ്പൽ കൗൺസിലർ )
ആശംസകൾ: വാളൻ ഖദീജ ( മുനിസിപ്പൽ കൗൺസിലർ )
                       : പരി.അബ്ദുൽ മജീദ് ( മുസ്ലീം ലീഗ് )
                       : കെ.പി.ചന്ദ്രൻ ( CPIM )
                       : മണ്ണിശ്ശേരി അബൂബക്കർ ( എ.എൽ.പി സ്ക്കൂൾ മാനേജർ )
                       : പി.പി.അലവിക്കുട്ടി ( PTA പ്രസിഡന്റ് )
നന്ദി : അനീഷ്.എം


പത്താം ക്ലാസ്സിൽ പഠിക്കുന്നവരും പത്താം ക്ലാസ്സ് കഴിഞ്ഞ് ഉപരിപഠനത്തിനു ശ്രമിക്കുന്നവരുമായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി മാസ്ക്ക് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ശില്പശാല  മാസ്ക്കിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി.
സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് , കോഴിക്കോട് . (CIGI) അംഗം ഹനീഫ ക്ലാസ്സ് നയിച്ചു.മൂന്ന് മണിക്കൂറോളം നീണ്ട ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ തീർക്കാനുള്ള ചോദ്യോത്തരവേളയും ഉണ്ടായിരുന്നു..നൂറോളം വരുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളും രക്ഷിതാക്കളും സംബന്ധിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് ചായയും പലഹാരവും വിതരണം ഉണ്ടായിരുന്നു.
പരിപാടികൾക്ക് ഷിജു.കെ.കെ, ഹനീഫ.കെ, നജാഫ്.പി, മുനീർ.കെ, ആരിഫ്.പി എന്നിങ്ങനെയുള്ളവർ നേത്രത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ