2013, ജൂലൈ 26, വെള്ളിയാഴ്‌ച

ഒന്നാം വാർഷികാഘോഷം

ഒന്നാം വാർഷികാഘോഷം
27-05-2007 (ഞായർ ) , വൈകു: 7മണിക്ക്

മാസ്ക്ക് ഫെസ്റ്റ് -2007 എന്ന പേരിൽ ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാം വാർഷികാഘോഷ പരിപാടി മുതുവത്തുമ്മൽ എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറി.,പരിപാടികൾ തൽസമയം പ്രദർശിപ്പിക്കാൻ വലിയ സ്ക്രീനും സജ്ജീകരിച്ചിരുന്നു.

വൈകുന്നേരം 6;30 നു മുഖ്യാഥിതികളെ റോഡിൽ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോട് കൂടി വേദിയിലേക്ക് ആനയിച്ചു.,തുടർന്ന് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. ലുഖ്‌മാൻ.യു സ്വാഗതം ആശംസിച്ചു, സിദ്ധീഖ്.സി, അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ  ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് പഴയ കാല അദ്ധ്യാപകരെയും സാമൂഹിക-സാംസ്കാരികപ്രവർത്തകരെയും പൊന്നാട അണിയിച്ച ആദരിച്ചു.  സർവ്വ ശ്രീ :കാദർ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, വി.വി.ഹംസ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, കുഞ്ഞുട്ടി മാസ്റ്റർ,എന്നീ പഴയ കാല അദ്ധ്യാപകർ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്ന പി.ടി.എ പ്രസിഡന്റ് പി.പി.അലവിക്കുട്ടി,പഴയ കാല കേരള ഫുട്ബാൾ താരം  പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, നാസ റിസോഴ്‌സ് പേഴ്‌സൺ  അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവരായിരുന്നു നാടിന്റെ ആദരം ഏറ്റ് വാങ്ങിയത്.

തുടർന്ന് ആശംസകൾ അർപ്പിച്ച് സർവ്വ ശ്രീ :വി.വി.ഹംസ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, കുഞ്ഞുട്ടി മാസ്റ്റർ,പി.പി.അലവിക്കുട്ടി, പുതുശ്ശേരി കുഞ്ഞു മുഹമ്മദ്, കെ.പി.ചന്ദ്രൻ, പരി.ഉസ്‌മാൻ,പി.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.  നൗഷാദ് മണ്ണിശ്ശേരി,ഫസലുദ്ധീൻ, ഹക്കീം ടാസ്ക് ക്ലബ്ബ്, വാർഡ് കൗൺസിലർ വാളൻ ഖദീജ, മണ്ണിശ്ശേരി അബൂബക്കർ....തുടങ്ങിയ സാംസ്കാരിക സാമൂഹിക പ്രവർത്തകരും വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനു റഹീം.കെ നന്ദി ആശംസിച്ചു.

തുടർന്ന് വൈവിധ്യവും വ്യത്യസ്തവുമായ രീതിയിൽ സജ്ജികരിച്ച മാസ്കിന്റെ കലാകാരന്മാരും നാട്ടുകാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോ അരങ്ങേറി.
ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, സംഗീതശില്പങ്ങൾ, ഭരതനാട്യം, മിമിക്സ് പരേഡ്, മിമിക്സ് ബാലെ, നാടകം, വെടിക്കെട്ട്, ശിങ്കാരിമേളം, കളരിപ്പയറ്റ്...എന്നിങ്ങനെ തുടങ്ങി വൈവിധ്യമായ ഇനങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു, സ്കൂൾ മുറ്റം നിറഞ്ഞ് കവിഞ്ഞ ആബാലവ്രദ്ധം ജനങ്ങൾ അവ നിറഞ്ഞ കയ്യടിയോടെ ആസ്വദിച്ചു..

പുലർച്ചെ മൂന്ന് മണിയോടെയാണു പരിപാടികൾ സമാപിച്ചത്..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ