2013, ജൂലൈ 9, ചൊവ്വാഴ്ച

07-01-2007 റോഡ് സുരക്ഷാവാരം

 റോഡ് സുരക്ഷാവാരം
7-1-2007, ഞായർ, ഹാജിയാർ പള്ളി

കേരള സർക്കാരിന്റെ മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന" റോഡ് സുരക്ഷാ വാരം " എന്ന റോഡപകട സുരക്ഷാ ബോധവത്കരണ വാരം മാസ്ക്ക് വിപുലമായ രീതിയി ൽ സംഘടിപ്പിച്ചു.
മോട്ടോർ വാഹനവകുപ്പ്, മലപ്പുറം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്  എന്നിവയുടെ സഹകരണത്തോടെയാണു മാസ്ക്ക് ഈ പരിപാടി സംഘടിപ്പിച്ചത്.
വൈകീട്ട് 5;30 നു മാസ്ക്ക് ഓഫീസ് പരിസരത്ത് നിന്നു റോഡ് സുരക്ഷാ റാലി ആരംഭിച്ചു.റോഡ് സുരക്ഷാനിർദ്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കയ്യിൽ പിടിച്ച റാലിയിൽ ക്ലബ്ബംഗങ്ങൾക്ക് പുറമെ ഒട്ടനവധി നാട്ടുകാരും പങ്ക് കൊണ്ടു, റാലിക്ക് കൊഴുപ്പേകി ഷൈജു& ടീം അണിനിരന്ന ശിങ്കാരി മേളവും ഉണ്ടായിരുന്നു..വൈകീട്ട് 6:30 നു റാലി ഹാജിയാർ പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിക്കു മുന്നിൽ സമാപിച്ചു.
തുടർന്ന് 7;30 നു പൊതുസമ്മേളനം ആരംഭിച്ചു.
സെക്രട്ടറി ലുഖ്‌മാൻ.യു സ്വാഗതം ആശംസിച്ചു
പ്രസിഡന്റ് സിദ്ധീഖ്.സി അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം സർക്കിൾ ഇൻസ്പെക്റ്റർ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
തുടർന്ന്  സംസഥാന ഹയർസെക്കന്ററി കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി ഹാജിയാർ പള്ളിയുടെ അഭിമാനമായി മാറിയ മുഹമ്മദലി ശിഹാബിനു ക്ലബ്ബിന്റെ ഉപഹാരമായി ട്രോഫിയും ക്യാഷ് അവാർഡും സർക്കിൾ ഇൻസ്പെക്ടർ വിതരണം ചെയ്തു.
തുടർന്ന് ട്രാഫിക് നിയമങ്ങളെക്കുറിച്ച് വളരെ രസകരമായ രീതിയിൽ വിവരിച്ച് മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് നജീബ് മുഖ്യപ്രഭാഷണം നിർവഹിച്ചു,.
പരി.ഉസ്‌മാൻ ( കോൺഗ്രസ്സ് ), പരി.അബ്ദുൽ മജീദ് ( മുസ്ലിം ലീഗ് ), അനീഷ് മാസ്റ്റർ ( സോളിഡാരിറ്റി) , കെ.പി.ചന്ദ്രൻ ( CPIM), എന്നീ പൗരപ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു...
അവസാനം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ " അറിയപ്പെടാത്ത മലപ്പുറം," സ്നേഹയാനം" തുടങ്ങിയ ഡോക്യുമെന്ററികൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
ഹാജിയാർ പള്ളി ടൗണിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു ജനങ്ങൾ സംബന്ധിച്ചിരുന്നു,
റഹീം,കെ നന്ദി പ്രകാശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ