2013, ജൂലൈ 3, ബുധനാഴ്‌ച

തുടക്കം.

ഹാജിയാർ പള്ളി മുതുവത്തുമ്മൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  ഒരു കെട്ടുറപ്പുള്ള കലാ-കായിക-സാംസ്കാരിക കേന്ദ്രം അല്ലെങ്കിൽ ഒരു കൂട്ടായ്മ വേണം എന്ന ഒരു പറ്റം യുവാക്കളുടെ ചിന്ത അതിന്റെ പാരമ്യത്തിലെത്തുകയും ചർച്ചകളും കൂടിയാലോചനകളും  അരങ്ങേറുന്നത് 2005 പകുതിയോടെയാണു..നാട്ടിലെ മുതിർന്ന സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരോടും പൗരപ്രമുഖരോടും കൂടിയാലോചിക്കുകയും  ചർച്ച ചെയ്യുകയും ചെയ്ത ശേഷം മുപ്പതോളം വരുന്ന സന്നദ്ധ പ്രവർത്തകർ 2005 ഡിസംബർ മാസം മച്ചിങ്ങൽ അനീഷിന്റെ വീട്ടിൽ ഒത്ത് കൂടി..
എന്താണു ക്ലബ്ബ്..? എന്തിനാണു നമ്മൾ ഒരു സംഘടിക്കുന്നത്..? എന്താണു പ്രയോജനം..? തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൂട്ടായി ഇരുന്ന് ചർച്ച ചെയ്തു..അതിൻ പ്രകാരം ക്ലബ്ബ് രൂപീകരിക്കാം എന്ന് തീരുമാനമായി, ക്ലബ്ബിനു പേരായി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (masc ) എന്ന് നാമകരണം ചെയ്യുവാനും തീരുമാനിച്ചു..തുടർന്ന് ക്ലബ്ബിന്റെ പ്രഥമ യോഗം വിളിക്കുവാൻ തീരുമാനിച്ചു..
സിദ്ധീഖ്.സി, ഗഫൂർ.കെ.ടി, മുനീർ.സി, ഷരീഫ്.പരി, ഹനീഫ.കെ,റഹീം.കെ,അനീഷ്.എം,സമദ്.പി.കെ,റഫീക്ക്.ടി.ടി,ഷിജു.കെ.കെ,ഫൈസൽ.പി, ആസിഫ്.പി, സമീർ.കെ...തുടങ്ങി നിരവധി പേർ സംബന്ധിച്ചിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ