2013, ജൂലൈ 8, തിങ്കളാഴ്‌ച

9-6-2006 വേൾഡ് കപ്പ് വിളംബരറാലി


വൈകുന്നേരം 6 മണി
മാസ്ക്കിന്റെ പ്രഥമ പൊതുപരിപാടി

വേൾഡ് കപ്പ് ഫുട്ബാളിന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ടുള്ള വേൾഡ് കപ്പ് വിളംബര റാലി  നെടുമ്പോക്ക് ടൗണിൽ നിന്നും ആരംഭിച്ചു.ലോകരാജ്യങ്ങൾ മുഴുവൻ പരസ്പരവൈരം മറന്ന് വിദ്വേഷം മറന്ന് കേവലം ഒരു വലിയ പന്തിനു പിറകെ ഒരു മെയ്യും മനസ്സുമായി പറന്ന് നടക്കുമ്പോൾ സാർവ്വലോക സൗഹ്രദവും ഐക്യവുമാണു ഊട്ടിയുറപ്പിക്കപ്പെടുന്നത് എന്ന സന്ദേശം അതിന്റെ എല്ലാ അർത്ഥത്തിലും വിളംബരം ചെയ്ത് കൊണ്ടൂള്ള റാലി മുതുവത്ത്പറമ്പിലെ ജനങ്ങൾക്ക് നവ്യാനുഭവമായി മാറി..ഫ്ലക്സ് ബോർഡും കൊടികളും കൊണ്ടലങ്കരിച്ച അനൗൺസ്മെന്റ് വാഹനത്തിനു പിറകിലായി വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകകളൂടെ മാത്രകകളും കയ്യിലേന്തി കൊച്ച് കുട്ടികൾ അണിനിരന്നു..തുടർന്ന് വിവിധ ഫുട്ബാൾ ടീമുകളുടെ ഫാൻസുകൾ അവരുടെ ജഴ്സിയും കൊടികളുമേന്തി അണിനിരന്നു.ഏറ്റവും പിറകിലായി ബൈക്ക്, കാർ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളും അകമ്പടി സേവിച്ചു.നൂറോളം വരുന്ന ഫുട്ബാൾ ആരാധകർ അണിനിരന്ന റാലി മുതുവത്ത്പറമ്പ് ചുറ്റി വന്ന് നെടുമ്പോക്കിൽ തന്നെ സമാപിച്ചു.റാലിയും അനുബന്ധ പരിപാടികളും ഇന്ത്യാവിഷൻ,ജീവൻ ടി.വി,എന്നീചാനലുകളിൽ വാർത്തകൾക്കിടയിൽ സംപ്രേഷണം ചെയ്തു, മനോരമ ന്യൂസ് അവരുടെ വാഹനവുമായി വന്ന് നെടുമ്പോക്കിൽ നിന്ന് ലൈവായി തന്നെ പരിപാടി സംപ്രേഷണം ചെയ്തു.
റാലിക്ക് ശേഷം ശീതളപാനീയം വിതരണം ചെയ്തു.
തുടർന്ന്  ജില്ലാ ഇൻഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെ  പ്രത്യേകം സജ്ജമാക്കിയ സ്ക്രീനിൽ വിശ്വവിഖ്യാത ഫുട്ബാളർ മറഡോണയുടെ ജീവിതകഥ ആസ്പദമാക്കി നിർമിക്കപ്പെട്ട "മറഡോണ.എ വികിടിം ഓഫ് ലൈഫ് " എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു..,തുടർന്ന് നിറഞ്ഞ സദസ്സിൽ വേൾഡ് കപ്പ് ഉദ്ഘാടന മത്സരം പ്രദർശിപ്പിച്ചു..
പരിപാടിക്കിടയിലായി ഇറച്ചിയും പൂളയും വിതരണവും ഉണ്ടായിരുന്നു
പരിപാടികൾക്ക് ജവഹർ അലി, ഷാജഹാൻ,മുസ്തഫ അന്നങ്ങാടൻ,മുനീർ,ശിഹാബ്.എം, നൗഫൽ.കെ.ടി,ലുഖ്മാൻ.യു, ശരീഫ്.പരി... എന്നിങ്ങനെയുള്ളവർ നേത്രത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ